വേഴ്ചാ ദൈര്‍ഘ്യത്തിന് ചൈനയിലെ ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന നാലു തരം ചികിത്സകളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
കാര്‍ഡിയാക് ചികിത്സ, പെരുമാറ്റ ചികിത്സ, സക്ഷന്‍ തെറാപ്പി, മരുന്ന് ചികിത്സ എന്നിവയാണ് അവ.
കാര്‍ഡിയാക് ട്രീറ്റ് മെന്റ്
ലൈംഗിക കാര്യങ്ങളില്‍ വിശദമായ അറിവുളളവരുമായി ദീര്‍ഘനേര സംഭാഷണം നടത്തുന്നു. ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ആഴത്തിലും വിശദമായും സംസാരിക്കുക വഴി മനസിന്റെ അടഞ്ഞു കിടക്കുന്ന പല വാതിലുകളും തുറക്കുകയും പുതിയൊരു വെളിച്ചം കിട്ടുകയും ചെയ്യുന്നു. ചെറിയ മാനസിക പ്രശ്നങ്ങള്‍ മൂലം ശീഘ്ര സ്ഖലനം സംഭവിക്കുന്നവര്‍ക്ക് ഈ രീതിയില്‍ നിന്നും അനുകൂലമായ ഫലം ലഭിക്കുന്നുവെന്നാണ് അനുഭവം. പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കുന്നതിലൂടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ക്രമമായി കിടക്കയിലെ പരാജയത്തില്‍ നിന്നും വിമുക്തമാവുകയും ചെയ്യുന്നു.
ബിഹേവിയര്‍ തെറാപ്പി
അല്‍പം ദീര്‍ഘമായ ചികിത്സയാണ് ഇത്. ലൈംഗികാവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തവരെയാണ് ഈ ചികിത്സാ രീതി ലക്ഷ്യമിടുന്നത്. അല്‍പം ക്ലേശകരമായ ഒരു ചികിത്സയാണിത്. എന്നാല്‍ ഫലപ്രദവും.
നാലു ഘട്ടങ്ങളാണ് ചികിത്സയ്ക്ക്. ആദ്യഘട്ടത്തില്‍ ഉത്കണ്ഠ ഒഴിവാക്കി മനസ് അയവുളളതാക്കാനുളള ബോധവല്‍കരണമാണ്. ഇത് മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കും. ദമ്പതികളെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ശാരീരികവും മാനസികവുമായ പരിശോധനകള്‍ക്ക് വിധേയമാക്കും. തുടര്‍ന്ന് ലൈംഗിക ബന്ധത്തിലൂടെ ലഭിക്കുന്ന ഉല്ലാസങ്ങളെക്കുറിച്ച് ഇരുവര്‍ക്കും വിശദീകരണം നല്‍കും.
ഇത്തരം പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നു. വേഴ്ച നിരോധിക്കപ്പെട്ടിരിക്കുന്ന ഈ കാലയളവില്‍ ഇരുവരെയും വെവ്വേറെയായിരിക്കും താമസിപ്പിക്കുക.
രണ്ടാം ഘട്ടത്തില്‍ ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കാതെ വൈകാരിക വിനിമയം നടത്തുക എന്ന ക്രിയയ്ക്ക് വിധേയമാക്കുന്നു. ഇതും മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്നു. ഇരുവരെയും നഗ്നരായി കിടക്കാന്‍ അനുവദിക്കുന്നു. ചുംബിക്കാനും ആലിംഗനം ചെയ്യാനും ശരീരം തഴുകിയുണര്‍ത്താനും ആവശ്യപ്പെടും. എന്നാല്‍ സ്തനങ്ങളിലോ ലൈംഗികാവയവങ്ങളിലോ സ്പര്‍ശിക്കാന്‍ പാടില്ല. ലൈംഗിക ബന്ധത്തിനും വിലക്കുണ്ട്.
ലൈംഗികാവയവങ്ങളെ പരിഗണിക്കാതെ തന്നെ ദമ്പതികള്‍ക്ക് പരസ്പരം ശരീരം ആസ്വദിക്കാനാകണം എന്നാണ് ഈ ഘട്ടത്തിന്റെ ഉദ്ദേശ്യം. അവസാന രണ്ടു ദിവസങ്ങളില്‍ സ്തന പരിലാളനം അനുവദിക്കും. എന്നാല്‍ ലൈംഗികാവയവങ്ങളില്‍ അപ്പോഴും സ്പര്‍ശിക്കാന്‍ പാടില്ല.
ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുകയും സ്വയംഭോഗം ചെയ്യുകയുമാണ് അടുത്ത ഘട്ടത്തില്‍ ചെയ്യുന്നത്. രണ്ടു മുതല്‍ മൂന്നു ദിവസം വരെയാണ് ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം. ശരീരത്തിലെ വികാര മേഖലകള്‍ സ്വയം അറിയുക എന്നതാണ് ഈ ഘട്ടത്തിന്റെ ഉദ്ദേശ്യം. മൂന്നാം ഘട്ടത്തിലും ലൈംഗിക ബന്ധം വിലക്കിയിരിക്കുന്നു. ശാരീരികവും വൈകാരികവുമായ അനുഭൂതി മനസിലാക്കുക എന്നതാണ് പ്രധാനം. അതിനു ശേഷം പതിയെ ലൈംഗികാവയവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മനസിനെ പരിശീലിപ്പിക്കുന്നു.
നാലു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്നതാണ് നാലാം ഘട്ടം. മേല്‍പറഞ്ഞ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും ലൈംഗിക ബന്ധത്തിന് അനുവദിക്കുന്നു. ഒന്നു മുതല്‍ മൂന്നു വരെ ഘട്ടങ്ങള്‍ കഴിമ്പോള്‍ വേഴ്ചയെക്കുറിച്ച് പുതിയൊരു അവബോധം രൂപപ്പെടുന്നു.
ഉദ്ധരിച്ച് സ്ഖലനത്തിന് തയ്യാറെടുത്തു നില്‍ക്കുന്ന ലിംഗത്തെ സ്ത്രീ കൈവിരലുകള്‍ കൊണ്ട് പരിലാളിക്കുന്നു. ഏതാനും സെക്കന്റു നേരത്തേയ്ക്ക് ലിംഗചര്‍മ്മം സ്ത്രീ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നു. അല്‍പ നേരം ഈ രീതി തുടര്‍ന്ന ശേഷം ലിംഗാഗ്രം അമര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഏതാനും നേരം ഈ രീതി തുടര്‍ന്ന ശേഷമാണ് ലൈംഗിക ബന്ധം അനുവദിക്കുന്നത്.
അടുത്ത പേജില്
സക്ഷന് ട്രീറ്റ്മെന്റും മരുന്നു ചികിത്സയും