•  

സക്ഷന് ട്രീറ്റ്മെന്റും മരുന്നു ചികിത്സയും

സക്ഷന്‍ ട്രീറ്റ്മെന്റ്
പ്രിയാപിസം എന്ന ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് സ്ഖലന ദൈര്‍ഘ്യം പരിശീലിപ്പിക്കുന്നത്. പത്തു മുതല്‍ മുപ്പതു വരെ മിനിട്ട് നേരത്തേയ്ക്ക് ലിംഗം ഈ ഉപകരണത്തില്‍ കടത്തി വെയ്ക്കുന്നു. ലിംഗാഗ്രത്തിന്റെ സംവേദനക്ഷമത കുറച്ച് സ്ഖലനം നീട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം പത്തു തവണയെന്ന തോതിലാണ് ലിംഗം പ്രിയപിസത്തില്‍ വെച്ച് പരിശീലനം നല്‍കുന്നത്. പ്രശ്നപരിഹാരം വേഗത്തില്‍ ലഭിക്കുമെന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഈ രീതിയുടെ മികവ്. എന്നാല്‍ പതിനഞ്ചു ശതമാനത്തോളം പേര്‍ക്ക് ഈ മാര്‍ഗം തൃപ്തി നല്‍കുന്നില്ലെന്നും പഠനങ്ങള്‍ തെളിയിക്കുന്നു

മരുന്നു ചികിത്സ
വിഷാദരോഗത്തിനും ഉത്കണ്ഠയകറ്റാനും ഉപയോഗിക്കുന്ന മരുന്നുകള്‍ വേഴ്ചാ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ ഉപയോഗിച്ച് കാണാറുണ്ട്. ഈ മരുന്നകള്‍ എങ്ങനെയാണ് വേഴ്ചാ സമയം ദീര്‍ഘിപ്പിക്കുന്നത് എന്നത് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മരുന്നുകള്‍ ഫലപ്രദമാണെന്നാണ് അനുഭവസ്ഥരുടെ അഭിപ്രായം. ലൈംഗിക വേഴ്ചാ നേരം ദീര്‍ഘിപ്പിക്കാനുളള ഏറ്റവും ഫലപ്രദമായ രീതിയും മരുന്നുകള്‍ ഉപയോഗിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മറ്റ് പരിശീലനങ്ങളിലൂടെ വേഴ്ചയുടെ നേരം നീട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തരം.

മുന്‍പേജുകളില്‍
വേഴ്ചാ നേരം നീട്ടിയെടുക്കാനുളള നാലു വഴികള്‍

Read more about: intercourse, ejaculation, sex
Story first published: Saturday, March 15, 2008, 18:14 [IST]

Get Notifications from Malayalam Indiansutras