•  

രതിമൂര്‍ച്ഛയുടെ വാതില്‍ക്കലെത്താന്‍

യാത്ര പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഒന്നിലധികം ബസുകള്‍ കയറിയിറങ്ങിയും ചില സ്ഥലങ്ങളില്‍ ഏറെ കാത്തു നിന്നും നടത്തുന്ന യാത്ര മുഷിപ്പിക്കുന്നതാണ്, മനസിനെയും ശരീരത്തെയും. ഏറെപ്പേര്‍ക്കൊന്നും അങ്ങനെയൊരു യാത്ര ആസ്വദിക്കാന്‍ കഴിയണമെന്നില്ല.
സെക്സും ഒരു യാത്രയാണ്. ഓര്‍ഗാസം അഥവാ രതിമൂര്‍ച്ഛ തേടിയുളള യാത്ര. ലക്ഷ്യത്തിലെത്താന്‍ ഏറെ ക്ലേശവും അധ്വാനവും വേണ്ടി വരുന്നുവെങ്കില്‍, ആ യാത്രയും നമുക്ക് ആസ്വദിക്കാന്‍ കഴിയണമെന്നില്ല.

രതിമൂര്‍ച്ഛയെ സംബന്ധിച്ച് പുരുഷന്മാര്‍ക്ക് പൊതുവെ പ്രശ്നങ്ങളില്ല. കാരണം സ്ഖലനത്തോടെ അവരുടെ ലക്ഷ്യം നേടുന്നു. സുഖകരമായൊരു തളര്‍ച്ചയുടെ മയക്കത്തിലേയ്ക്ക് പോകാന്‍ പുരുഷന് ഏറെയൊന്നും ആയാസപ്പെടേണ്ടതില്ല.

എന്നാല്‍ സ്ത്രീയുടെ രതിമൂര്‍ച്ഛ അത്രയെളുപ്പത്തില്‍ യാത്ര ചെയ്തെത്താവുന്ന ലക്ഷ്യസ്ഥാനമല്ല. രതിമൂര്‍ച്ഛയുടെ സ്വാദും ലഹരിയും സ്ത്രീയ്ക്ക് ലഭിക്കുന്നത് ഒട്ടേറെ ശാരീരിക മാനസിക ഉത്തേജനങ്ങളുടെ അന്തിമ ഫലമായിട്ടാണ്. രതിമൂര്‍ച്ഛ എന്ന അവാച്യമായ അനുഭൂതി അനുഭവിക്കണമെങ്കില്‍ സ്ത്രീയും പുരുഷനും ഒരുപോലെ അധ്വാനിക്കേണ്ടതുണ്ട്.

വ്യത്യസ്തങ്ങളായ രതിമൂര്‍ച്ഛകള്‍ അനുഭവിക്കാന്‍ പാകത്തിനാണ് സ്ത്രീയെ പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത്. ബഹുതലങ്ങളായ രതിമൂര്‍ച്ഛയ്ക്ക് അവള്‍ പ്രാപ്തയാണ്. ഭഗശ്നികയിലെ ഉത്തേജനവും ജി സ്പോട്ട് ഉത്തേജനവും സംഭോഗവുമൊക്കെ സ്ത്രീയെ രതിമൂര്‍ച്ഛയിലെത്തിക്കും. രണ്ടോ അതിലധികമോ രതിമൂര്‍ച്ഛ സാധ്യമാകുന്നതിനെയാണ് മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം എന്ന് വിളിക്കുന്നത്.

ആസ്വാദ്യവും ദീര്‍ഘവുമായ ലൈംഗികാനുഭൂതികള്‍ നേടുന്നതിന് സ്ത്രീകള്‍ക്ക് ലൈംഗിക ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്ന വ്യായാമമാണ് കീഗല്‍ എക്സര്‍സൈസ്. പിസി മസില്‍ എന്നറിയപ്പെടുന്ന മന്മഥ പേശികളുടെ ചലനം സ്വേച്ഛയ്ക്കൊത്ത് നിയന്ത്രിക്കുന്നതിനാണ് ഈ വ്യായാമം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

ജിസ്പോട്ടിന്റെയോ യോനിക്കുളളിലെ മറ്റ് ഉത്തേജന മേഖലകളുടെയോ സംവേദന ക്ഷമത നിയന്ത്രിക്കാന്‍ ഇതുവരെ മാര്‍ഗങ്ങളൊന്നുമില്ല. അതിനാല്‍ പിസി മസിലുകളെ നിയന്ത്രിക്കാന്‍ പ്രാപ്തയാക്കുന്ന കീഗല്‍ വ്യായാമം സ്ത്രീകളെ വേഗത്തില്‍ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ സഹായിക്കുന്നു.

അടുത്ത പേജില്‍
ആമുഖലീലയും വദനസുരതവും

Story first published: Wednesday, June 18, 2008, 18:06 [IST]

Get Notifications from Malayalam Indiansutras