ദന്തക്ഷതത്തിനൊരു ട്യൂഷന്‍ ക്ലാസ് - 2
തോന്നും പോലെ കടിക്കരുത്..
ദന്തക്ഷതം ഏല്‍പ്പിക്കുന്നതിന് ഒരു താളമുണ്ടാകുന്നത് നല്ലതാണ്. കാണുന്നിടത്തൊത്തെ തോന്നുമ്പോലെ കടിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല. ഏത് ജോലിക്കും വേണ്ട ശ്രദ്ധയും അവധാനതയും ഇവിടെയും വേണം. വേദനിപ്പിക്കരുത് എന്ന ഉപദേശം ഫ്രെയിം ചെയ്ത് സൂക്ഷിക്കുക.
കരളരുത്, കടിച്ചു ഞെരിക്കരുത്..
ദന്തക്ഷതം വികാരോത്തേജനത്തെ സഹായിക്കുമെന്നറിഞ്ഞ് വികാരമേഖലകള്‍ കടിച്ചു വലിക്കാന്‍ നില്‍ക്കരുത്. വേണ്ടതിലധികം സമയം ഒരു സ്ഥലത്ത് കടിച്ചു പിടിച്ചാല്‍ വികാരമല്ല, വേദനയാണ് ഉണരുക. വേദന അധികരിച്ചാല്‍ ലൈംഗിക ചിന്തയില്‍ നിന്ന് മനസ് വേര്‍പെടും. വേഴ്ച ആസ്വാദ്യകരമല്ലാതാകും. സംഗതി ആകെ പൊല്ലാപ്പാകുമെന്ന് ചുരുക്കം.
അനാവശ്യ ശബ്ദങ്ങള്‍ വേണ്ട
ഇണയുടെ ആസക്തിയോട് വന്യമായി പ്രതികരിക്കണമെന്ന് വേഴ്ചാവേളയില്‍ തോന്നിയേക്കാം. അതിന് അനാവശ്യമായി ശബ്ദമുണ്ടാക്കണമെന്ന് പക്ഷേ അര്‍ത്ഥമില്ല. ജീവഭയത്താല്‍ നിലവിളിക്കുന്ന പാവം മൃഗത്തിന്റെ ഒച്ചയും ബഹളവുമൊന്നും കിടപ്പറയില്‍ വേണ്ട. കൂവി വിളിച്ചല്ല വന്യത പ്രകടിപ്പിക്കേണ്ടത്.
മുറിവേല്‍പ്പിക്കരുത്
ദന്തക്ഷതമോ നഖക്ഷതമോ ഏല്‍പ്പിച്ച് ഇണയ്ക്ക് മുറിവേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ക്ഷതമേറ്റ മേഖലകളില്‍ ചുവപ്പ് പടരുന്നത് കണ്ട് പേടിക്കുകയൊന്നും വേണ്ട. എന്നാല്‍ കടിച്ചു മുറിക്കുന്നത് ഒരുതരം കാടത്തമാണ്. മുറിവ് പിണഞ്ഞാല്‍ പിന്നെ രതി ആസ്വാദ്യകരമായിരിക്കില്ല.
മുന്‍ പേജില്‍
ദന്തക്ഷതത്തിനൊരു ട്യൂഷന്‍ ക്ലാസ്