•  

ദന്തക്ഷതത്തിനൊരു ട്യൂഷന്‍ ക്ലാസ്

ലൈംഗിക വേഴ്ചയ്ക്കിടയില്‍ നഖ-ദന്തക്ഷതങ്ങള്‍ ഏല്‍പ്പിക്കുന്ന നേരിയ വേദനയുടെ ഹരം വാത്സ്യായന‍ന്‍ മുതലിങ്ങോട്ടുളള ലൈംഗികാചാര്യന്മാരെല്ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. വികാരം മൂത്ത് ഇണയുടെ ലോല മേഖലകള്‍ കടിച്ചു മുറിക്കുന്ന കാമക്കാട്ടാളന്മാരുണ്ട്. അവരുടെ ഉന്നം വേഴ്ചയ്ക്ക് ഹരം പകരലല്ല, മറിച്ച് ഇണയനുഭവിക്കുന്ന വേദനയില്‍ ഹരം കൊളളുന്ന സാഡിസ്റ്റ് സംതൃപ്തിയാണ്.

ദന്തക്ഷതങ്ങള്‍ എങ്ങനെയേല്‍പ്പിക്കണമെന്ന് നന്നായി അറിഞ്ഞിരിക്കണം. അപാരമായ വേദനയാണ് ഉണ്ടാക്കുന്നതെങ്കില്‍ അതേല്‍പ്പിക്കുന്ന ആളുമായി മറ്റൊരു വേഴ്ചയ്ക്ക് ഒരിണയും തയ്യാറാകില്ല. ആണായാലും പെണ്ണായാലും. ക്ഷതമേല്‍പ്പിക്കേണ്ടതെങ്ങനെ എന്ന് കൃത്യമായി അറിഞ്ഞു വേണം അതിന് ഇറങ്ങിപ്പുറപ്പെടാന്‍.

എന്തൊക്കെ ചെയ്യാം.
ഏല്‍പ്പിക്കുന്ന വേദനയുടെ ആഴം മനസിലാക്കുക എന്നത് പ്രധാനമാണ്. ആസക്തിയുടെ ഉന്മാദം കലര്‍ന്ന ഞരക്കമാണോ വേദനയുടെ പാരമ്യത്താല്‍ പിടയുകയാണോ ഇണയെന്ന് തീര്‍ച്ചയായും തിരിച്ചറിയണം.

ശ്രദ്ധ ഇണയുടെ വികാരമേഖലകളില്‍
ദന്തക്ഷതമേല്‍പ്പിക്കല്‍ ഒരു കലയാണ്. ഈ കലയില്‍ ഒരു പ്രതിഭയാകണമെങ്കില്‍ വേണ്ടത്ര പരിശീലനവും വേണ്ടതുണ്ട്. വികാരത്തിന്റെ ആരോഹണക്രമം നിശ്ചയിക്കുന്നതില്‍ ദന്തക്ഷതം സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.

ദന്തക്ഷതമേല്‍പ്പിച്ച് പഠിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം ഇണയുടെ പിന്‍കഴുത്താണ്. തുടയുടെ ഉള്‍ഭാഗവും ക്ഷതത്തിന്റെ വേദന ദാഹിക്കുന്നുണ്ട്. ഇണയെ വേദനിപ്പിക്കാതെ ഈ ഭാഗങ്ങളില്‍ ദന്തക്ഷതമേല്‍പ്പിച്ചാല്‍ വികാരത്തിന്റെ പൂക്കുറ്റിയാണ് കത്തിയുയരുന്നത്.

ഒരേ സ്ഥലത്ത് ഏറെ കടിക്കരുത്.
കൂടുതല്‍ വികാരോത്തേജിതയാകുമെന്ന് കരുതി ഒരേ സ്ഥലത്ത് ദീര്‍ഘനേരം കടിക്കരുത്. വേദന മാരകമാകുകയും ഇണ നിലവിളിക്കുകയും ചെയ്യും. ഏതാനും സെക്കന്റുകള്‍ മാത്രമേ കടിയുടെ ദൈര്‍ഘ്യം നീളാവൂ.

കൂടുതല്‍ ആഴമേറിയ ക്ഷതത്തിന് വേണ്ടി ഇണ ആവശ്യപ്പെടുമ്പോഴുളള പ്രതികരണവും കരുതലോടു കൂടി ചെയ്യണം. ചെറിയ ഇടവേളകളില്‍ ഒരേ സ്ഥലത്തേയ്ക്ക് തിരിച്ചു വരുന്നതും ബോറടിപ്പിക്കും. മാത്രമല്ല, രതിയുടെ ഹരം അപ്രതീക്ഷിതമായ ഉണര്‍ത്തലുകളിലാണ് കുടികൊളളുന്നത്. അടുത്ത നിമിഷം എന്താണ് ചെയ്യുന്നതെന്ന് ഇണയ്ക്ക് പിടികിട്ടിയാല്‍ വേഴ്ചയുടെ ചൂട് പോകും.

വേദന പരിധി കടക്കുമ്പോള്‍ അത് സൂചിപ്പിക്കാന്‍ ഇണകള്‍ക്ക് മാത്രമറിയുന്ന ഒരു കോഡ് വാക്ക് രൂപപ്പെടുത്തുന്നത് നല്ലതാണ്. ആഹ്ലാദവും വേദനയും സൂചിപ്പിക്കാന്‍ ഓരോരോ വാക്കുകള്‍ പ്രത്യേകം ഉണ്ടാകുന്നത് നല്ലതാണ്. സുഖത്തിന്റെയും അനുഭൂതിയുടെയും പാരമ്യം സൂചിപ്പിക്കാന്‍ കോഡ് വാക്ക് വികാര സാന്ദ്രമായി ഉരുവിടാം. വേദന അതിരു കടക്കുമ്പോള്‍ വേറൊരു കോഡ് പ്രയോഗിക്കാം. വേഴ്ചയില്‍ ഇതൊരു വ്യത്യസ്തതയായിരിക്കുമെന്നത് മൂന്നരത്തരം.

അടുത്ത പേജില്‍
ക്ഷതമേല്‍പ്പിക്കലിലെ അരുതായ്കകള്‍

Story first published: Saturday, August 23, 2008, 18:02 [IST]

Get Notifications from Malayalam Indiansutras