•  

കിടപ്പറയില്‍ വിപ്ലവത്തിന് വയാഗ്ര ഡ്രിങ്ക്

Love Making
 
ലൈംഗികോത്തേജനവും ലൈംഗിക തൃഷ്ണയും പ്രദാനം ചെയ്യുന്ന പുതിയൊരു ലഘുപാനീയം വിദേശവിപണികളില്‍ തരംഗമാകുന്നു. ലിക്വിഡ് വയാഗ്രയെന്ന് പറയുന്ന ടേണ്‍ ഓണ്‍ എന്ന പാനീയം അമേരിക്കയില്‍ വലിയ ഹിറ്റായിട്ടുണ്ട്. ഇതിന് പിന്നാലെ ഇത് ബ്രിട്ടനിലെ വിപണിയിലേയ്ക്കുമെത്തുകയാണ്.

എക്കാലത്തേതിലും മികച്ച സെക്‌സ് എന്നതാണ് ലിക്വഡ് വയാഗ്രയുടെ വാഗ്ദാനം. ഇത് ലൈംഗികോര്‍ജ്ജം കൂട്ടുകയും ലൈംഗിക തൃ്ഷ്ണ വര്‍ധിപ്പിക്കുകയും ചെയ്യുമത്രേ. റെഡ് ബുള്‍ എന്ന പാനീയത്തേയും പിന്നിലാക്കുന്നതാണ് പുതിയ വിരുതനെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.

അമേരിക്കയില്‍ നിശാക്ലബ്ബുകളിലും മറ്റും വലിയതോതിലാണത്രേ ഇത് ഉപയോഗിച്ച് വരുന്നത്. ഇനിയിപ്പോള്‍ യുകെയിലെ പാര്‍ട്ടിമാനയിക്കാര്‍ക്കും ഈ സംഭവം രുചിക്കാനും ഉപയോഗിച്ച് ഗുണം തിരിച്ചറിയാനും അവസാനം കൈവരുകയാണ്.

റെഡ് ബുളിന്റെ വിജയമാണ് ടേണ്‍ ഓണ്‍ യുകെ വിപണിയിലെത്തിക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് വിതരണക്കാരനായ ജൊനാഥന്‍ ലോങ് പറയുന്നു. ഇതൊരു വെറും എനര്‍ജി ഡ്രിങ്ക് അല്ല, മറിച്ച് ഒരു ആരോഗ്യകരമായ പാനീയമാണ്. ശരിയ്ക്കും നിങ്ങളുടെ ജീവിതത്തിന് എരിവും പുളിയും പകരാന്‍ ഇതിന് സാധിയ്ക്കും- ജൊനാഥന്റെ വാക്കുകള്‍ ഇങ്ങനെ.

ലവ് മേക്കിങിന് മുമ്പ് ടേണ്‍ ഓണ്‍ ഒന്ന് കഴിച്ചാല്‍ ശരീരത്തില്‍ ആവേശത്തിന്റെ തരംഗങ്ങള്‍ തിരതല്ലുമെന്നും നിങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ കിടപ്പറ നിമിഷങ്ങള്‍ കൈവരുമെന്നുമാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്.

English summary
A new sex drink dubbed 'liquid Viagra' that has already become a huge hit in America, is now set to make its debut in the UK.
Story first published: Tuesday, September 6, 2011, 12:32 [IST]

Get Notifications from Malayalam Indiansutras