ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് പൊതുവേ ലൈംഗികാസക്തി കൂടുതലായിരിക്കും. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ആ ദിവസങ്ങളില്‍ മിക്കവരും ലിംഗ യോനീ സമ്പര്‍ക്കത്തിന് തയ്യാറാവില്ല. എന്നാല്‍ ഷവറിനടിയില്‍ ആ ഭീതിയില്ലാതെ വേഴ്ച നടത്താവുന്നതാണ്. ലൈംഗികാവയവം എത്രയും വേഗം കഴുകി വൃത്തിയാക്കാമെന്നതിനാല്‍ ആര്‍ത്തവ ദിന വേഴ്ചയ്ക്കും കുളിമുറി അനുയോജ്യമാണ്.
ഓര്‍ക്കേണ്ടത് ഇതാണ്........
കുളിമുറിയില്‍ ബന്ധപ്പെട്ടാല്‍ ലൈംഗിക രോഗം പകരില്ലെന്നോ ഗര്‍ഭം ധരിക്കില്ലെന്നോ ഒക്കെയുളള ധാരണകള്‍ തെറ്റാണ്. ചൂടുവെളളം ബീജകോശങ്ങളെ നശിപ്പിക്കുമെന്നും അതുകൊണ്ട് ചൂടുവെളളം പൊഴിക്കുന്ന ഷവറിനു കീഴെ ഗര്‍ഭഭയമില്ലാതെ ബന്ധപ്പെടാമെന്നുമൊക്കെ കരുതുന്നത് അബദ്ധമാണ്. കിടക്കയിലായാലും കുളിമുറിയിലായാലും വേണ്ട മുന്‍കരുതല്‍ വേണ്ടിടത്ത് അത് എടുത്തേ തീരൂ.
അതിവേഗത്തിലുളള ചലനങ്ങളോ അമിതായാസമുളള വേഴ്ചാ രീതികളോ കുളിമുറിയില്‍ അഭികാമ്യമല്ല. അപകടസാധ്യത കുളിമുറിയില്‍ കൂടുതലാണ്. അത് മനസില്‍ കരുതിയുളള വേഴ്ചാ രീതികള്‍ മാത്രമേ കുളിമുറിയില്‍ പയറ്റാവൂ.
സോപ്പ്, ഷാംപൂ, കണ്ടീഷനറുകള്‍ എന്നിവയൊന്നും ജനനേന്ദ്രിയത്തിനുള്ളില്‍ പ്രവേശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകളിലാണെങ്കില്‍ യോനിക്കുളളിലെ നേര്‍ത്ത സ്തരങ്ങളെ ഈ രാസവസ്തുക്കള്‍ ദോഷകരമായി ബാധിക്കുകയും രോഗകാരണമാവുകയും ചെയ്യും.
കുളിമുറിയ്ക്കുളളില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ഗുണനിലവാരമുളളതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. രതിമൂര്‍ച്ഛയുടെ പാരമ്യത്തില്‍ കുളിമുറി വാതിലിന്റെ കൈപിടിയിലോ ടവല്‍ സ്റ്റാന്‍ഡിലോ മുറുകെ പിടിക്കുകയും അത് ഇളകി വരികയും ചെയ്താലുളള അവസ്ഥ ആലോചിച്ചു നോക്കൂ.
ഇപ്പറഞ്ഞതെല്ലാം സംഗ്രഹിച്ചാല്‍ കാര്യം ഇത്രയേ ഉളളൂ. വ്യത്യസ്തവും ഊഷ്മളവുമായി രതിയനുഭവങ്ങള്‍ നല്‍കാന്‍ കുളിമുറിയ്ക്ക് കഴിയും. പലകാരണങ്ങള്‍ കൊണ്ട് സാധാരണ ഒഴിവാക്കുന്ന രീതികളും ആഗ്രഹങ്ങളും കുളിമുറിയില്‍ സാധിക്കാം. ആമുഖ ലീലയ്ക്കും കുളിമുറി പറ്റിയ വേദി തന്നെ.
ഇണയുടെ ശരീരമാകെ അറിയുന്ന ലൈംഗിക പര്യവേഷണങ്ങള്‍ക്ക് കുളിമുറിയാണ് മികച്ച സ്ഥലം. ആകെ ശ്രദ്ധിക്കേണ്ടത് ഇരുവരുടെയും സുരക്ഷയെക്കുറിച്ചാണ്. അത് ശാരീരികവും ലൈംഗികവും ആകാം. ലൈംഗികവും ശാരീരികവുമായ മുന്‍കരുതലോടെ കുളിമുറി ഉപയോഗിച്ചാല്‍ ഇരുവരും അത്രവേഗം മറക്കാനിടയില്ലാത്ത നിമിഷങ്ങള്‍ സൃഷ്ടിക്കാം. രസകരവും ഊഷ്മളവുമായ കുളിമുറി നിമിഷങ്ങള്‍.