•  

മൂഡുണര്‍ത്താന്‍ 15 വഴികള്‍

1) മുന്തിരി, സ്ട്രാബെറി, ചോക്കലേറ്റ് എന്നിവ കമിതാവിന് നല്‍കുക. വെറുതെ നല്‍കിയാല്‍ പോര, വിടര്‍ന്ന ചുണ്ടുകള്‍ക്കിടയിലേയ്ക്ക് മുന്തിരിപ്പഴം എല്ലാ കാമുക ഭാവത്തോടെയും നല്‍കാന്‍ കഴിയണം.

2) ഓരോ ആശ്ലേഷവും ഓരോ അനുഭൂതിയാക്കി മാറ്റണം. ആലിംഗനത്തിനിടയില്‍ കഴുത്തിലും മുതുകത്തും മെല്ലെ തഴുകുന്നതും പങ്കാളിയില്‍ വികാരമുണര്‍ത്തും.

3) കിടപ്പറയില്‍ ഇമ്പമുളള പ്രണയഗാനങ്ങള്‍ വയ്ക്കുക. നേര്‍ത്ത ശബ്ദത്തില്‍ എപ്പോഴും പ്രണയഗാനം മുഴങ്ങുന്ന മുറിയില്‍ മൂഡ് താനേ ഉണരും.

4) പരസ്പരം ഒരോ കത്തെഴുതി കൈമാറി നോക്കൂ. പ്രണയവും കാമവും വാത്സല്യവും ലൈംഗികതയും തുടിച്ചു നില്‍ക്കുന്ന ഒരു കത്തെഴുതി മുറിയില്‍ പങ്കാളി കാണാന്‍ പാകത്തിന് വെച്ചു നോക്കൂ.

5) ഒന്നോ രണ്ടോ വരിയിലെഴുതിയ കത്തുകള്‍ കൈമാറൂ. ഒരുപാടൊന്നും എഴുതിപ്പിടിപ്പിക്കേണ്ട. തീരെ ചെറിയ വാചകങ്ങള്‍. ബന്ധത്തിന്റെ ആഴം അതില്‍ തുടിക്കട്ടെ.

6) ഇന്റര്‍നെറ്റിന്റെ കാലമല്ലേ. അവളെക്കുറിച്ച് അവനും അവനെക്കുറിച്ച് അവളും കുസൃതിയും കുന്നായ്മയും നിറഞ്ഞ ചിന്തകള്‍ ഇമെയിലിലും പങ്കുവെയ്ക്കാം.

7) അടുത്ത അത്താഴം മെഴുകുതിരി വെളിച്ചത്തിലാകട്ടെ. ഒപ്പം നേര്‍ത്ത സംഗീതവും ഒഴുകട്ടെ. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍കൈയെടുത്ത് പങ്കാളിയ്ക്ക് ഒരത്ഭുതം നല്‍കൂ. ഫലം കാണും. തീര്‍ച്ച.

8). പുറത്ത് പോയി വരുമ്പോള്‍ അപ്രതീക്ഷിതമായി ഒരു സമ്മാനവുമായി വരൂ. പരസ്പരം എത്രമാത്രം വില മതിക്കുന്നു എന്ന് സമ്മാനങ്ങള്‍ എത്രയെളുപ്പമാണ് സംവദിക്കുന്നത്? വിലപിടിച്ചതൊന്നും വേണമെന്നില്ല. മനോഹരമായ ഒരു കാര്‍ഡായാലും മതി.

9) ഓരോരുത്തരുടെയും ഉളളില്‍ ഓരോ കുട്ടിയുണ്ട്. ഈ കുട്ടിയെ പരസ്പരം തിരിച്ചറിയാനും മനസിലാക്കാനും കഴിഞ്ഞാല്‍ നിങ്ങളുടെ പ്രണയം മധുരതരമാകും.

10) എപ്പോഴും ഒപ്പമുണ്ടെന്ന തോന്നല്‍ പരസ്പരം ഉണ്ടാക്കാന്‍ ശ്രമിക്കൂ.

11) കിടക്കറയില്‍ നല്ല പാചകക്കാരാകാന്‍ ശ്രമിക്കുക. അവള്‍ക്കിഷ്ടപ്പെട്ടത് പാകം ചെയ്യാന്‍ അവനും തിരിച്ചും കഴിഞ്ഞാല്‍ ലൈംഗികാനുഭവങ്ങളുടെ അനുഭൂതി ജന്മാന്തരങ്ങള്‍ നീണ്ടു നില്‍ക്കും.

12) പരസ്പരം അഭിനന്ദിച്ചും ആശംസിച്ചും ശീലിക്കൂ, പ്രത്യേകിച്ച് കിടപ്പറയില്‍. അതിസുന്ദരമായ ഒരു ലൈംഗികാനുഭവം ലഭിച്ചാല്‍ അത് നല്‍കിയതിന് അഭിനന്ദിക്കൂ. അടുത്ത തവണ അത്ര ശരിയായില്ലെങ്കില്‍, അതും തുറന്ന് ചര്‍ച്ച ചെയ്യാന്‍ ഈ അഭിനന്ദനം കരുത്തു പകരും.

13) സഹായമാവശ്യമുണ്ടെങ്കില്‍ മടിക്കാതെ ചോദിക്കൂ. ലഭിക്കുന്ന സഹായങ്ങള്‍ക്ക് നന്ദി ചുംബനത്തിലൂടെ കൈമാറാന്‍ ശ്രമിക്കൂ.

14) പങ്കാളിയുടെ ജോലിസ്ഥലത്തേയ്ക്ക് അപ്രതീക്ഷിതമായി കടന്നു ചെല്ലൂ. ഉച്ചയൂണ് കഴിഞ്ഞ് അല്‍പം പഞ്ചാര വര്‍ത്തമാനത്തിന് നേരം കണ്ടെത്തൂ.

15) അടുത്ത മാസത്തിലെ ഓരോ ദിവസവും പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്തെന്ന് പ്ലാന്‍ ചെയ്യുന്ന കലണ്ടര്‍ തയ്യാറാക്കി നോക്കൂ. അത് വായിച്ച് അവന്റെ, അവളുടെ നേര്‍ത്ത പുഞ്ചിരി ആസ്വദിക്കൂ.

അല്‍പം അധ്വാനിച്ചാല്‍, ബന്ധം ഊഷ്മളവും രസകരവുമാക്കാം. അതൊന്നും സിനിമയില്‍ മാത്രം സാധ്യമാകുന്നതല്ലെന്നും നിത്യജീവിതത്തിന്റെ തിരക്കിനിടയില്‍ നമുക്കും കഴിയുമെന്നും ഓര്‍ക്കുക. വേണ്ടത് അതിനുളള മനസാണ്. മനസുണ്ടെങ്കില്‍ വഴി താനേ പ്രത്യക്ഷപ്പെടും. ഉറപ്പ്.

English summary
Simple ways to arouse sexual mood in your life
Story first published: Saturday, October 1, 2011, 15:34 [IST]

Get Notifications from Malayalam Indiansutras