ലോകത്ത് നടക്കുന്ന 41ശതമാനം ഗര്‍ഭധാരണങ്ങളും ഇത്തരത്തില്‍ സംഭവിക്കുന്നതാണത്രേ. ഇരുപതില്‍ ഒരു പെണ്‍കുട്ടിയ്ക്ക് എന്ന രീതിയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലുടെ ലൈംഗികരോഗം പിടിപെടുന്നുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവര്‍ പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധരോടും മറ്റും ചോദിക്കാന്‍ നാണിക്കുന്നവരാണത്രേ. ഗര്‍ഭനിരോധന ഉപാധികള്‍ കടകളില്‍ നിന്നും വാങ്ങാന്‍ പോലും പലര്‍ക്കും മടിയാണ്. ഈജിപ്തിലെ യാവതയില്‍ മൂന്നിലൊന്നുഭാഗവും കരുതുന്നത് ലൈംഗികബന്ധത്തിന് ശേഷം കുളിച്ചാല്‍ ഗര്‍ഭധാരണം തടയാന്‍ കഴിയുമെന്നാണത്രേ.
ഇന്ത്യയിലെയും തായ്‌ലാന്‍ഡിലെയും യുവാക്കളും യുവതികളും കരുതുന്നത് ആര്‍ത്തലസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ലൊരു ഗര്‍ഭനിരോധനമാര്‍ഗ്ഗമായിട്ടാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യാ പസഫികിലെ 26 രാജ്യങ്ങളിലെ 5,426 യുവജനങ്ങളിലാണ് സര്‍വ്വേ നടത്തിയത്. ഇന്ത്യ, സിങ്കപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, പാകിസ്ഥാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്്.
ആദ്യ പേജില്‍
സെക്‌സിനെക്കുറിച്ച് പിള്ളേര്‍ക്കെന്തറിയാം