•  

ആമുഖ ലീലകളില്‍ വലിയ കാര്യമില്ലെന്ന് സര്‍വേ

 
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് ആമുഖ ലീലകളിലേര്‍പ്പെടുന്നത് സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന വിശ്വാസം തെറ്റുന്നു. ബ്രിട്ടണില്‍ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് സ്ത്രീകളും ഈ സ്‌നേഹപ്രകടനം അറുബോറാണെന്ന അഭിപ്രായക്കാരാണ്. മികച്ച ആമുഖ ലീലകള്‍ പങ്കാളികളെ സംതൃപ്തി നിറഞ്ഞ സെക്‌സിലേക്ക് നയിക്കുമെന്ന വിശ്വാസവും ഇവിടെ തകരുകയാണ്.

സാധാരണഗതിക്ക് എളുപ്പത്തില്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ തിടുക്കം കൂട്ടാറുള്ളത് പുരുഷന്മാരാണ്. അതു കഴിയുന്നതോടെ അവന്റെ ആവേശവും സ്‌നേഹവും തീരുമെന്നതിനാല്‍ ആമുഖലീലകളെ സ്ത്രീകള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നായിരുന്നു ഇത്രയും കാലമുണ്ടായിരുന്ന ധാരണ. ഇപ്പോള്‍ കാലം മാറി. സ്ത്രീകള്‍ക്കും അത്തരം ലീലകള്‍ ആസ്വദിക്കാനുള്ള സമയമില്ലെന്നുവേണം മനസ്സിലാക്കാന്‍.

കാരണം പുരുഷന്റെ 'തലോടലും നക്കലും കടിയും' പലപ്പോഴും അസഹ്യമാകാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 32 ശതമാനം പേരും അഭിപ്രായപ്പെട്ടു. പലപ്പോഴും പങ്കാളിയെ വിശ്വസിപ്പിക്കാന്‍ വേണ്ടി ഇഷ്ടമാണെന്ന് അഭിനയിക്കുകയാണ് ചെയ്യാറുള്ളതെന്നാണ് അവരുടെ അഭിപ്രായം.

സര്‍വേയില്‍ പങ്കെടുത്ത പകുതി പേരും ഭര്‍ത്താവിനു സ്‌നേഹിക്കാന്‍ വേണ്ടി കുറച്ചുസമയം മാറ്റിവയ്ക്കും. അതിനുശേഷം തനിച്ച് ഉറങ്ങുകയും ചെയ്യും. ചിലര്‍ പുരുഷന്റെ മാറില്‍ ചാരി ഉറങ്ങാന്‍ കിടക്കുമെങ്കിലും ഉറങ്ങിയാല്‍ സ്വന്തം സ്ഥലത്തേക്ക് നീങ്ങി കിടക്കുന്ന ശീലമുള്ളവരാണ്. ഉറങ്ങാനാണ് ബെഡ്ഡിലെത്തുന്നത്. അവിടെ ഭര്‍ത്താവിന്റെ സ്‌നേഹപ്രകടനം നീണ്ടു പോവുന്നത് ഉറക്കംകളയും.

English summary
As per a survey, British woman, dont like forplay much, husband's love performance killing their sleep. Sex want to finish quickly.
Story first published: Friday, November 4, 2011, 17:10 [IST]

Get Notifications from Malayalam Indiansutras