ഏത്തപ്പഴം നല്ല സെക്‌സിന് സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഏത്തപ്പഴത്തിലെ വൈറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ നല്ല ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു. നല്ല ഊര്‍ജം സെക്‌സിന് അത്യാവശ്യമായ ഘടകമാണ്.
ഫിഗ് സെക്‌സ് സ്റ്റാമിനയക്ക് സഹായിക്കും. ഇത് നാരുകള്‍ അടങ്ങിയ ഒരു ഭക്ഷ്യപദാര്‍ത്ഥമാണ്. വികാരങ്ങളെ ഉണര്‍ത്തുന്നതിനും ഹൃദയാരോഗ്യത്തിനും ഫിഗ് നല്ലതാണ്.
കക്കയിറച്ചി പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ലൈംഗിക താല്‍പര്യങ്ങള്‍ ഉണര്‍ത്താനും കക്കയിറച്ചി സഹായിക്കും.
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഫോളിക് ആസിഡ് ധാരാളമുള്ള ഒരു ഫലമാണ്. ഇതിലെ പ്രോട്ടീന്‍ ധാരാളം ഊര്‍ജം നല്‍കുന്നുണ്ട്. ഹൃദയാരോഗ്യത്തിനും ഇവ വളരെ നല്ലതാണ്. നല്ല ആരോഗ്യവും നല്ല സെക്‌സിനുള്ള ഒരു മാര്‍ഗം തന്നെ.
സെലറിയും സെക്‌സിനെ സഹായിക്കുന്ന ഭക്ഷണസാധനമാണ്. ഇവ സെക്‌സിനെ സഹായിക്കുന്ന ആന്‍ഡ്രോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ലൈംഗികചോദനയെ സെലറി സഹായിക്കുന്നു.
ബദാം അടക്കമുള്ള നട്‌സും കുരുമുളക്, കാപ്‌സിക്കത്തിന്റെ ഗണത്തില്‍ പെടുന്ന ബെല്‍ പെപ്പര്‍ എന്നിവയും ലൈംഗികതാല്‍പര്യം ഉണര്‍ത്തുകയും സെക്‌സിനുള്ള ഊര്‍ജം നല്‍കുകയും ചെയ്യുന്ന ഭക്ഷണസാധനങ്ങളാണ്.