ഏകപക്ഷീയമായ സൗഹൃദത്തെ സെക്‌സിലേക്ക് വഴിമാറ്റി വിടുന്നത് ശരിയല്ല. കൂട്ടുകാരനെ അല്ലെങ്കില്‍ കൂട്ടുകാരിയെ ബോധപൂര്‍വം സെക്‌സ് വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കരുത്. ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇരുവരും തയ്യാറാവണം. എത്രകാലമായി നിങ്ങള്‍ കൂട്ടുകാരനെ അറിയും? ഇതിനു മുമ്പ് എത്ര സെക്‌സ് പാര്‍ട്ണര്‍മാര്‍ ഇരുവര്‍ക്കുമുണ്ടായിട്ടുണ്ട്? ഇരുവര്‍ക്കും ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയോ? മറ്റുപലരുമായി താങ്കളുടെ പങ്കാളിക്ക് ഇപ്പോഴും ബന്ധമുണ്ടോ? ഇത്തരം കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കാന്‍ കഴിയുന്ന ഒരു പങ്കാളിയുമായി മാത്രം ബന്ധപ്പെടുന്നതാണ് നല്ലത്.
ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കിലും ഏറെ പരിചയ സമ്പന്നനാണെങ്കില്‍ പോലും കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്. അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കുന്നതോടൊപ്പം എയ്ഡ്‌സ് പോലുള്ള ലൈംഗികരോഗങ്ങളെ തടയാനും സാധിക്കും. ഓറല്‍ സെക്‌സും എച്ച്‌ഐവി ബാധയ്ക്ക് കാരണമാകും. അതുകൊണ്ട് ഇക്കാര്യത്തിനും കോണ്ടം ഉപയോഗിക്കാവുന്നതാണ്.
എപ്പോഴും അധികകോണ്ടം കൈയിലുണ്ടാവുന്നതാണ് നല്ലതാണ്. ലൈംഗികബന്ധത്തിനുശേഷം കോണ്ടം പരിശോധിക്കണം. ഏതെങ്കിലും രീതിയിലുള്ള പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ഇത്തരം ബന്ധങ്ങളില്‍ അത്യാവശ്യമാണ്.