
നിര്‍മിക്കുന്ന അസംസ്‌കൃത വസ്തുവിലും രൂപത്തിലും നിറത്തിലും വലിപ്പത്തിലും ഘടനയിലും മാറ്റം വരുത്തിയാണ് കമ്പനികള്‍ മത്സരിക്കുന്നത്. ഹെല്‍ത്ത് സെന്ററുകളിലൂടെ സൗജന്യമായി വിതരണം ചെയ്തിരുന്ന ഉറകള്‍ക്ക് ഇന്ന് തീപിടിച്ച വിലയാണ്.
വരമ്പുകളും കുത്തുകളും തടിപ്പുകളുമുണ്ടാക്കി കൂടുതല്‍ ലൈംഗിക ഉത്തേജനം സാധ്യമാക്കുന്ന കോണ്ടത്തിനാണ് ഇക്കാലത്ത് ഏറ്റവും തിരക്ക്. വിവിധതരം ലൂബ്രിക്കന്റുകളോടെ നിര്‍മിച്ചിറക്കുന്ന ഉറകളുമുണ്ട്. സ്വതവേ ഗര്‍ഭനിരോധന ഉറകള്‍ ഇടാന്‍ മടി കാണിക്കുന്ന പുരുഷന്മാരെ വീഴ്ത്താന്‍ വളരെ നേര്‍ത്ത കോണ്ടങ്ങള്‍ വിപണിയിലുണ്ട്.
എന്നാല്‍ വ്യത്യസ്തമായ ഉത്പന്നങ്ങള്‍ തേടി പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കോണ്ടത്തിന്റെ അടിസ്ഥാന ദൗത്യം ഗര്‍ഭനിരോധനം തടയുകയാണ്. ലൈംഗികരോഗങ്ങള്‍ തടയാന്‍ സാധിക്കും, വദനസുരതത്തിന് ഉപയോഗിക്കാം, കൂടുതല്‍ ലൈംഗിക സുഖം ലഭിക്കും എന്നിവയെല്ലാം പിറകെ വരുന്ന ഗുണങ്ങള്‍ മാത്രമാണ്.



Click it and Unblock the Notifications







