•  

സെക്‌സിലെ ചില തെറ്റുകള്‍

Sex Mistakes
 
ശാസ്ത്രീയമായി പഠിച്ചതിനുശേഷമല്ല ആരു സെക്‌സിലേര്‍പ്പെടുന്നത്. അത് പ്രകൃതിപരമായുള്ള അറിവാണ്. നീണ്ടു നില്‍ക്കുന്ന ആമുഖ ലീലകള്‍ക്കുശേഷമൊന്നുമല്ല മൃഗങ്ങള്‍ ലൈംഗികമായി ബന്ധപ്പെടുന്നത്. പക്ഷേ, ആമുഖലീലകള്‍ക്കുശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരില്‍ രതിമൂര്‍ച്ഛ കൂടുതലായി അനുഭവപ്പെടുന്നുവെന്ന് നിരവധി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പുരുഷന് എങ്ങനെയെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടണം. അവന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതും ആ നിമിഷങ്ങളാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യം അതല്ല. ആമുഖ ലീലകള്‍ അവള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കും. അതുകൊണ്ട് നേരിട്ട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കാതെ പങ്കാളിയുമായി അല്‍പ്പം സ്‌നേഹപ്രകടനത്തിനു കൂടി ശ്രമിക്കുന്നത് നല്ലതാണ്.

സെക്‌സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പങ്കാളിയെ കൂടുതല്‍ ഉത്തേജിതയാക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. തീര്‍ച്ചയായും അതിലൂടെ സുഖം കണ്ടെത്താന്‍ അവള്‍ക്കും സാധിച്ചാല്‍ പിന്നീട് ശാരീരികമായ ബന്ധത്തിന് വലിയ അര്‍ത്ഥമില്ലാതാകും.

പോണ്‍ സിനിമകള്‍ കണ്ട് മൂഡുണ്ടാക്കുക പല പുരുഷന്മാരുടെയും ഇഷ്ടപ്പെട്ട വിനോദമാണ്. ഇതുകൊണ്ട് രണ്ടു നഷ്ടമാണുണ്ടാവുന്നത്. ഒന്ന് ബ്ലൂഫിലിമില്‍ കണ്ട ദൃശ്യങ്ങളുടെ ഹാങോവറുമായാണ് പങ്കാളിയുടെ അടുത്തേക്ക് ചെല്ലുന്നത്. ഇത്തരം സിനിമകള്‍ പലപ്പോഴും അതിശയോക്തിപരമായിരിക്കും. കൂടാതെ ലൈംഗികമായി ഉത്തേജിക്കപ്പെട്ട അവസ്ഥയില്‍ പുരുഷന്‍ സ്ത്രീയുടെ അടുത്തെത്തുമ്പോള്‍ അവന് പിന്നീട് അധികം കാത്തുനില്‍ക്കാനാവില്ല. ആമുഖ ലീലകളൊന്നുമുണ്ടാവില്ല. എത്രയും വേഗം കാര്യം കഴിക്കണമെന്ന ചിന്തമാത്രമേയുണ്ടാവൂ.

ലൈംഗിക ബന്ധത്തിനിടയില്‍ സ്ത്രീയെ രതിമൂര്‍ച്ഛയിലേക്ക് നയിക്കാന്‍ ശ്രമിക്കരുത്. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ രതിമൂര്‍ച്ഛയെന്നത് സ്വാഭാവികമായി ഒരു ലൈംഗികബന്ധത്തിന്റെ അവസാനമാകണം. അല്ലാതെ സെക്‌സിന്റെ ഏതെങ്കിലും ഒരു സ്റ്റേജില്‍ നിന്ന് രതിമൂര്‍ച്ഛയുണ്ടാക്കാന്‍ വേണ്ടി ശ്രമിക്കരുത്. പോണ്‍ സിനിമകളും മറ്റും കണ്ട് നേരിട്ട് പങ്കാളിയുടെ അടുത്തേക്ക് ഓടി ചെല്ലുന്നതിന് മുമ്പ് പങ്കാളിയുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാന്‍ ശ്രമിക്കണം. ബന്ധപ്പെടുന്നതിനുള്ള മൂഡ് പങ്കാളിക്കില്ലെങ്കില്‍ സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. ഇതു രണ്ടു പേരുടെയും കാര്യത്തില്‍ ബാധകമാണ്. ഒരിക്കലും സെക്‌സിനു വേണ്ടി സെക്‌സിലേര്‍പ്പെടരുത്. സെക്‌സ് ആസ്വദിക്കാനുളളതാണ്.

English summary
During the lovemaking session, many couples commit mistakes which can be really embarrassing and not so satisfying!
Story first published: Wednesday, March 28, 2012, 12:38 [IST]

Get Notifications from Malayalam Indiansutras