ഉദ്ധാരണ പ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ജീവിത രീതികള്‍ കാരണമോ അസുഖം കാരണമോ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. ജീവിതരീതികളുടെ പ്രശ്‌നങ്ങളാണെങ്കില്‍ ഇതിന് പരിഹാരം സ്വയം ചെയ്യാവുന്നതാണ്.
ഏതെങ്കിലും അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിയ്ക്കുന്നവരാണെങ്കില്‍ ഇവ ചിലപ്പോള്‍ ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കാം. ഇതിന് വൈദ്യസഹായം തേടുന്നതു തന്നെയാണ് ഉചിതം.
സെക്‌സിനു മുന്‍പ് മദ്യപിക്കുന്നത് സെക്‌സിനെ സഹായിക്കുമെന്ന അബദ്ധധാരണ പലര്‍ക്കുമുണ്ട്. മദ്യം തലച്ചോറിനെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു കാരണമാണ്. സെക്‌സിന് മുന്‍പ് മദ്യം ഒഴിവാക്കുക. മദ്യം വേണമെന്ന് നിര്‍ബന്ധമുള്ളവരാണെങ്കില്‍ വളരെക്കുറച്ചു മാത്രം ഉപയോഗിക്കുക.
മദ്യം പോലെത്തന്നെ പുകവലിയും ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കും. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. ലൈംഗിക അവയവങ്ങളില്‍ ശരിയായ അളവില്‍ രക്തം എത്താതിരിക്കുന്നത് ഉദ്ധാരണശേഷിക്കുറവുണ്ടാക്കും.
ടെന്‍ഷനും സ്‌ട്രെസും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളാണ്. ഇത്തരം ടെന്‍ഷനുകള്‍ ബെഡ്‌റൂമിന് പുറത്ത് ഉപേക്ഷിക്കുന്നതാണ് നല്ലത്.
അടുത്ത പേജില്‍
ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് വീട്ടുവൈദ്യം