ഇത്തരം അവസ്ഥയുള്ള സ്ത്രീകളില്‍ നീണ്ട സമയത്തേക്ക് മാനസികമായോ ശാരീരികമായോ സെക്‌സിനോട് യാതൊരു താല്‍പര്യവും കാണില്ല. എന്നാല്‍ ചിലപ്പോഴെങ്കിലും ഇതിന് പ്രത്യേകിച്ചൊരു കാരണവും കണ്ടെത്താന്‍ കഴിയുകയുമില്ല.
ഹൈപ്പോ ആക്ടീവ് സെക്ഷ്വല്‍ ഡിസോര്‍ഡറിന്, അതായത് ലൈംഗികാസക്തി കുറയുന്നതിന് കാരണങ്ങള്‍ പലതുണ്ടാകാം. ഒരുപക്ഷേ പങ്കാളിയുമായുള്ള ബന്ധത്തില്‍ വരുന്ന പ്രശ്‌നങ്ങളാകാം. അല്ലെങ്കില്‍ ശാരീരിക പ്രശ്്‌നങ്ങള്‍ കൊണ്ട് സെക്‌സ് വേദനിപ്പിക്കുന്ന അനുഭവമാകുന്നതാകാം.
ഗര്‍ഭകാലത്തും മുലയൂട്ടല്‍ സമയത്തും സ്ത്രീകളിലെ ലൈംഗിക താല്‍പര്യങ്ങള്‍ കുറയുന്നതായി കണ്ടുവരാറുണ്ട്. ഇത് ഹൈപ്പോ ആക്ടീവ് സെക്ഷ്വല്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍ പെടുത്താനുമാവില്ല.
എന്നാല്‍ ഹോര്‍മോണ്‍ ഈ അവസ്ഥയില്‍ കാര്യമായ പങ്കു വഹിക്കുന്നുമുണ്ട്. ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ സ്ത്രീ ലൈംഗികതയില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. ഇത് പ്രധാനമായും പുരുഷന്മാരിലാണ് കാണുന്നതെങ്കിലും സ്ത്രീകളിലും ഇവ കുറഞ്ഞ അളവിലെങ്കിലും കാണപ്പെടുന്നുണ്ട്. ഈ ഹോര്‍മോണിന്റെ കുറവും ഹൈപ്പോ ആക്ടീവ് സെക്ഷ്വല്‍ ഡിസോര്‍ഡറിന് കാരണമായേക്കാം.
ഗര്‍ഭപാത്രം നീക്കിയവരിലും ക്യാന്‍സറിനുള്ള കീമോതെറാപ്പി ചികിത്സക്കു വിധേയമായവരിലും ഈ പ്രത്യേക അവസ്ഥ കണ്ടുവരാറുണ്ട്. ആര്‍ത്തവവിരാമവും ഇതിന് കാരണമാകും.
അടുത്ത പേജില്‍
ഹൈപ്പോആക്ടീവ് സെക്ഷ്വല്‍ ഡിസോര്‍ഡര്‍ ചികിത്സിക്കാം