•  

വിവാഹം സെക്‌സിന് ദോഷകരം

വിവാഹപ്രായമെത്തിയ യുവതി, യുവാക്കളുടെ മനസ്സില്‍ സെക്‌സ് ഒരു സംഭവമായിരിക്കും. ചിലര്‍ക്കെങ്കിലും അറിയാത്തത് അറിയാനുള്ള കൗതുകം. ഇതുവരെ അനുഭവിക്കാത്ത വികാരത്തിന്റെ പുതിയ ഒരു ലോകം. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ വിവാഹം സെക്‌സിനുള്ള ലൈസന്‍സാണ്. വിവാഹത്തിലൂടെ കടന്നു ചെല്ലുന്നത് അതുവരെയില്ലാതെ പോയൊരു ജീവിതത്തിലേക്കാണ്.

Husband Wife
 

എന്നാല്‍ പുതിയൊരു പഠനം തെളിയിക്കുന്നത് വിവാഹം സെക്‌സിന്റെ കഥ കഴിക്കുന്നുവെന്നാണ്. വിവാഹത്തിനു മുമ്പുള്ള ചുറ്റിക്കറങ്ങലിനിടെയുള്ള സെക്‌സ് ഇരുവരും ഗംഭീരമായി തന്നെ ആഘോഷിച്ചിരുന്നു. പക്ഷേ, വിവാഹത്തോടെ രണ്ടു പേരുടെയും സെക്‌സ് ലൈഫ് നിയന്ത്രിക്കപ്പെട്ടു. ആഴ്ചയില്‍ നാലും അഞ്ചും തവണ ബന്ധപ്പെട്ടിട്ടിരുന്നവര്‍ പത്തുദിവസം കൂടുമ്പോള്‍ ഒരു തവണ ബന്ധപ്പെട്ടാലായി എന്ന അവസ്ഥയിലേക്കു മാറും. വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്ന അദ്ഭുതമാണിതെന്ന് സര്‍വെ സംഘടിപ്പിച്ചവര്‍ അവകാശപ്പെടുന്നു.

വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുള്ളില്‍ സെക്‌സിന്റെ എല്ലാ ത്രില്ലും നഷ്ടപ്പെടുമെന്ന് ചുരുക്കം. ആദ്യമായി ബന്ധത്തിലേര്‍പ്പെട്ട അതേ സ്ഥലം, അതേ പൊസിഷനുകള്‍, അതേ സമയം. തീര്‍ച്ചയായും ഇതു ബോറടിപ്പിക്കും. അതുകൊണ്ട് വിവാഹം കഴിച്ചവര്‍ സെക്‌സ് ആനന്ദകരമാക്കാന്‍ ചില ചെപ്പടി വിദ്യകള്‍ കണ്ടെത്തിയേ മതിയാകൂ. ഏറ്റവും ചുരുങ്ങിയ പങ്കാളിയെ ബോറടിപ്പിക്കാതെയിരിക്കണം. ഒരു പുതുമ കൊണ്ടുവരാനുള്ള ശ്രമം വേണം.

English summary
According to a new study, the couples who have sex over four times a week before their wedding, barely have it once a week three years after tying the knot.
Story first published: Tuesday, April 24, 2012, 16:07 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras