•  

സെക്‌സിനു ശേഷം അവര്‍ ചെയ്യുന്നത്?

Sex After
 
നല്ലൊരു സെക്‌സിനുശേഷം ദമ്പതികള്‍ എന്താണ് ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അധികപേരും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. വാസ്തവത്തില്‍ നല്ലൊരു സെക്‌സ് ബന്ധത്തെ തകര്‍ക്കുന്ന നടപടികളാണ് അധികപേരും ഇഷ്ടപ്പെടുന്നത്. സെക്‌സിനു ശേഷം കുറച്ചധികം സമയം പങ്കാളിക്കൊപ്പം ചെലവഴിക്കാന്‍ രണ്ടു പേരും തയ്യാറാവണം.

ഉറങ്ങുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. ആളുങ്ങളാണ് ഇക്കാര്യത്തില്‍ മുമ്പന്മാര്‍. ചിലര്‍ ബാത് റൂമിലേക്കുള്ള യാത്രയിലായിരിക്കും. ചിലര്‍ അണുബാധയെ കുറിച്ച് ഏറെ ബോധവാന്മാരായിരിക്കും. എല്ലായിടവും ഒന്നു നനച്ചുതുടച്ചാലെ ഇവര്‍ക്ക് തൃപ്തിയാകൂ. പക്ഷേ, ഇത് പങ്കാളിയ്ക്ക് മാനസിക വിഷമമുണ്ടാക്കുമെന്ന കാര്യം തീര്‍ച്ചയാണ്. മറ്റു ചിലര്‍ക്ക് മൂത്രമൊഴിക്കാനുണ്ടാകും. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നവര്‍ അത് നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സ്ഥലമായി തിരഞ്ഞെടുക്കുന്നതും മറ്റെവിടെയുമായിരിക്കില്ല.

നല്ലൊരു സെക്‌സിനുശേഷം കൂട്ടുകാരെ ഫോണ്‍ വിളിക്കുന്ന ചിലരുണ്ട്. സെക്‌സിനെ കുറിച്ച് സംസാരിക്കാനല്ല വിളിക്കുന്നത്. മറിച്ച് രണ്ടു പേരും ഓഫിസ് കാര്യങ്ങളെ കുറിച്ച് മണിക്കൂറോളം സംസാരിക്കും. പങ്കാളിയെ കുറിച്ച് മറന്നു പോകും.

ചിലരാകട്ടെ സെക്‌സിനു നേരെ എഴുന്നേറ്റ് പോയി പഠിക്കാനോ ജോലി ചെയ്യാനോ തുടങ്ങും. മറ്റു ചിലരാകട്ടെ സെക്‌സിനുശേഷം രണ്ടു സ്ഥലങ്ങളിലായി പോയി കിടന്നുറങ്ങും. കുട്ടികളെ അടുത്തു കിടത്തികൊണ്ട് സെക്‌സിലേര്‍പ്പെടുന്നതിന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ടാകില്ല. കുട്ടികള്‍ ഉറക്കത്തിലാണെങ്കിലും ഏത് നിമിഷവും അവര്‍ ഉണര്‍ന്നേക്കാമെന്ന ചിന്ത സെക്‌സിനെയും സെക്‌സിനുശേഷമുള്ള സ്‌നേഹപ്രകടനത്തെയും ബാധിക്കും. സെക്‌സിനു മുമ്പ് പങ്കാളികള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന പതിവൊക്കെ കാണുമായിരിക്കും. എന്നാല്‍ സെക്‌സിനുശേഷം നല്ലതുപോലെ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ള ചിലരുണ്ട്.

സെക്‌സിനുശേഷം ഭൂരിഭാഗം പേരും ചെയ്യുന്ന അബദ്ധങ്ങളാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്. കഴിയുന്നതും അത്തരം കാര്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. സെക്‌സിനുശേഷവും പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും കഴിയാതെ പങ്കാളിയെ വിട്ടുപോകാതിരിക്കാന്‍ ശ്രമിക്കുക.

English summary
Some Horrible mistakes couples do after sex.They might have made all the necessary efforts to satisfy their partner in bed, but just one little mistake can spoil all the fun
Story first published: Tuesday, April 3, 2012, 14:28 [IST]

Get Notifications from Malayalam Indiansutras