സ്ത്രീകളുടെ മാറിടത്തിലേക്കും അല്‍പ്പം തെന്നിമാറിയ വസ്ത്രത്തിന്റെ ഇടയിലേക്കും കണ്ണിന്റെ ഫോക്കസ് ക്രമീകരിക്കുന്ന ചെറുപ്പക്കാരെ ഒരു കാര്യമറിയണം. ഇതു വലിയ മാനസികരോഗമൊന്നുമല്ല. മൂടിവച്ചതിലേക്ക് എത്തിനോക്കാനുള്ള ഒരു കൗതുകം മാത്രമാണത്. അങ്ങനെയായിരിക്കണം. അതിനപ്പുറം പോകുമ്പോഴാണ് അതു മോശമാകുന്നത്. ഇത്തരം ഒരു കാഴ്ചാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.
പാത്രം കഴുകുമ്പോള്‍-അടിച്ചുവാരുമ്പോള്‍-കുമ്പിടുമ്പോള്‍ അങ്ങോട്ടു നോക്കിയാല്‍ അതുകാണാം എന്ന 'ദൃശ്യബോധം' പല ചെറുപ്പകാരിലുമുണ്ട്. കുട്ടിക്കു പാലുകൊടുക്കുമ്പോള്‍ എത്തിനോക്കുന്ന മാനസികാവസ്ഥയിലേക്ക് ചിലര്‍ വഴിമാറുമ്പോഴാണ് ഈ സെക്‌സ് ഫോക്കസിങ് വഴിമാറുന്നത്. അവിടെ അത് ഒരു അസുഖത്തിന്റെ രീതിയിലേക്ക് വഴിമാറുന്നു.
ക്ലാസ് റൂമിലെ ആദ്യ വരിയില്‍ ഇരിയ്ക്കുന്ന പെണ്‍കുട്ടികളെയും അധ്യാപകനെയും പലപ്പോഴും ധര്‍മസങ്കടത്തിലാക്കുന്ന അവസ്ഥയാണിത്. അറിയാതെ കണ്ണിന്റെ ഫോക്കസിന്റെ മുന്‍നിരയിലെ പെണ്‍കുട്ടികളുടെ മാറിടത്തിലായി പോയാല്‍ അതിനെ സ്വാഭാവികം എന്നു പറയാം. എന്നാല്‍ അവിടേക്കു മാത്രം നോക്കി നിന്നാല്‍ അതിനെ അസംബന്ധം എന്നു വേണം വിളിയ്ക്കാന്‍.
മാറിടം സ്ത്രീത്വത്തിന്റെ പ്രതീകമാണ്. അതുകൊണ്ടു തന്നെ പുരുഷനെ ആ കേന്ദ്രത്തോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണ്. ഒരാള്‍ യാദൃശ്ചികമായി മാറിടത്തിലേക്ക് നോക്കുമ്പോള്‍ അതിനോട് അസഹിഷ്ണുതയോടെ പെരുമാറാന്‍ ശ്രമിക്കരുത്. തീര്‍ച്ചയായും അത്തരമൊരു പെരുമാറ്റം ബന്ധങ്ങളില്‍ വിള്ളല്‍ തീര്‍ക്കും. എന്നാല്‍ താങ്കള്‍ അനുവദിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് കണ്ണു കൊണ്ട് തുണിയഴിച്ചുകൊണ്ടിരിക്കുകയാണെന്നു കണ്ടാല്‍ അത് ഇഷ്ടപ്പെട്ടില്ലെന്ന് കാണിക്കാന്‍ പെണ്‍കുട്ടികളും ശ്രമിക്കണം.
ഏറ്റവും അടുത്ത കൂട്ടുകാരനാണെങ്കില്‍ അയാള്‍ക്കു മുന്നില്‍ മാറിടത്തിന്റെ ചെറിയൊരു ഭാഗം കാണുന്നുണ്ടോയെന്ന് ആകുലപെടേണ്ട കാര്യമില്ല. കാരണം കാണുന്നുണ്ടോയെന്ന പെണ്‍കുട്ടിയുടെ ചിന്ത കൂട്ടുകാരനെ എപ്പോഴും അങ്ങോട്ട് നോക്കുവാന്‍ പ്രേരിപ്പിക്കും. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ അടുത്തുകൂട്ടുകാരുമായുള്ള സംസാരത്തിന്റെ ഓരോ ഘട്ടത്തിലും ഷാളോ സാരിയോ ഇങ്ങനെ ശരിയാക്കി കൊണ്ടിരിക്കരുത്. കഴിയുന്നതും നല്ല രീതിയില്‍ വസ്ത്രം ധരിയ്ക്കുകയും മറയ്‌ക്കേണ്ട ഭാഗങ്ങള്‍ മറയ്ക്കുകയും ചെയ്യുക. ഇടക്കിടെ വസ്ത്രത്തിലേക്ക് ശ്രദ്ധിക്കുന്നതിനു പകരം. ഇടക്കിടെ വസ്ത്രം സ്ഥാനം തെറ്റില്ലെന്ന് ആദ്യമേ ഉറപ്പിക്കുന്നതാണ് നല്ലത്.