സെക്‌സിനുള്ള സന്ദേശം എത്രയും നേരത്തെ പങ്കാളിക്ക് നല്‍കുന്നതാണ് നല്ലത്. തൊള് കൊണ്ട് ഒന്നു തട്ടിയോ ഒന്നു ചുംബിച്ചോ ശരീരത്തില്‍ ഒന്ന് അമര്‍ത്തിയോ താങ്കളുടെ ഈ സന്ദേശം എത്രയും വേഗം പങ്കാളിയെ അറിയിക്കുന്നതോടെ അവരും മാനസികമായി സെക്‌സിനുവേണ്ടി തയ്യാറാവും.
നല്ലൊരു മൂഡോടുകൂടി പെട്ടെന്ന് പങ്കാളിക്കടുത്ത് ചെല്ലുമ്പോള്‍ അപ്രതീക്ഷിതമായി നിരാശപ്പെടേണ്ടി വരുന്നത് പലപ്പോഴും മാനസികമായി പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്.
മുന്‍കൂട്ടി തിരക്കഥയെഴുതികൊണ്ട് ബെഡ്‌റൂമിലെത്തരുത്. സെക്‌സ് എന്നത് സ്വാഭാവികമായ ഒന്നാണ്. അതു മുന്‍കൂട്ടി തയ്യാറാക്കിയാല്‍ ശരിയാവില്ല. പങ്കാളിയെ സംതൃപ്തിപ്പെടുത്തുകയാണെങ്കില്‍ ഒന്നിനും നിര്‍ബന്ധിക്കാതിരിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് ചില പെണ്‍കുട്ടികള്‍ക്ക് വദനസുരതമോ പിന്‍രതിയോ ഇഷ്ടമല്ല. പുരുഷന്‍ താന്‍ കണ്ട ഏതെങ്കിലും പോണ്‍ സീന്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ സെക്‌സ് എന്നതിന്റെ ആനന്ദം നഷ്ടമാകും. സെക്‌സ് എന്നത് ലൈംഗിമായ ബന്ധപ്പെടല്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്ന ചിലരുണ്ട്. ആമുഖ ലീലകളും ലൈംഗികബന്ധവും അതിനുശേഷവും ചേര്‍ന്ന ഒന്നാണ് സെക്‌സ്.
തീര്‍ച്ചയായും പരീക്ഷണങ്ങളാണ് സെക്‌സിനെ ആനന്ദകരമാക്കുന്നത്. പരമ്പരാഗതമായ ഒരു ലൈംഗികബന്ധത്തിനു പകരം വിചിത്രമായ രീതികളോ വ്യത്യസ്തമായ സ്ഥലങ്ങളോ തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ മാറ്റങ്ങള്‍ പങ്കാളിക്ക് ഇഷ്ടപ്പെടുന്നുണ്ടോയെന്ന കാര്യമാണ്.