•  

സെക്‌സിനു ശേഷം വേദനയോ?

Sex Pain
 
രണ്ടു പേരിലുമുള്ള വികാരത്തിന്റെ തീവ്രതയനുസരിച്ച് സെക്‌സിന്റെ മൂഡിലും വ്യത്യാസം വരും. ചിലപ്പോള്‍ അത് വളരെ ശാന്തതയോടെ കടന്നുപോകും. മറ്റു ചിലപ്പോള്‍ അത് ഇരുവരുടെയും വന്യമായ ആക്രമണം തന്നെയായിരിക്കും. ഇത്തരം ആക്രമണത്തിനിടെ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പലയിടങ്ങളിലും 'സ്‌നേഹമുദ്ര' പതിപ്പിക്കപ്പെടുമെന്നതും ഇത്തരം സെക്‌സില്‍ സ്വാഭാവികമാണ്.

കടിയാണ് ഭൂരിഭാഗം പേര്‍ക്കും പ്രശ്‌നം. സെക്‌സിനിടയിലായാലും കടിയെന്നു പറയുന്നതാണ് വേദനിപ്പിക്കുന്നത്. ബന്ധപ്പെടുമ്പോള്‍ അതൊന്നും കാര്യമാക്കില്ലെങ്കിലും പിന്നീട് നീറ്റല്‍ തുടങ്ങും. ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞാലേ വേദനയും പാടും ഇല്ലാതാവുകയുള്ളൂ. ചിലപ്പോള്‍ ഈ മുറിവ് പഴുക്കാനും സാധ്യതയുണ്ട്. അത്തരമൊരു സംശയം തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.

സെക്‌സിനിടെ പങ്കാളിയുടെ പുറം മാന്തിപൊളിക്കുന്നത് ചിലരുടെ 'കലാപരിപാടി'യാണ്. സാധാരണയായി സ്ത്രീകളാണ് ഇത്തരത്തില്‍ മുറിവുണ്ടാക്കുന്നത്. മുറിവ് പറ്റിയെന്ന് തിരിച്ചറിഞ്ഞാല്‍ സെക്‌സിനുശേഷം  ആന്റി സെപ്റ്റിക് ലോഷന്‍ ഉപയോഗിച്ച് തുടയ്ക്കുന്നത് നല്ലതാണ്.

സെക്‌സ് എന്നത് ഒരു എക്‌സൈസാണ്. മസില്‍ കയറി പോകാനുള്ള സാധ്യത കൂടുതലാണ്. കാലിലെ മസില്‍ കയറിയാല്‍ നല്ല വേദനയുണ്ടാകും. അത്തരം പ്രശ്‌നമുണ്ടെങ്കില്‍ സെക്‌സ് രണ്ടു പേര്‍ക്കും പങ്കാളിത്തമുള്ള രീതിയിലേക്ക് മാറ്റിയാല്‍ മതി. അങ്ങനെ വരുമ്പോള്‍ ഒരാള്‍ ലോഡ് വരില്ല.

പുരുഷലിംഗത്തിനു പരിക്കേല്‍ക്കാനുള്ള സാധ്യത പലപ്പോഴും ഉണ്ടാകാറുണ്ട്. ഒരു ദിവസം തന്നെ ഒന്നിലേറെ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ലിംഗത്തില്‍ മുറിവും വേദനയും ഉണ്ടാക്കാന്‍ കാരണമാകും. പോണ്‍ സിനിമകളിലും മറ്റും കാണിക്കുന്ന പൊസിഷനുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും ലിംഗത്തിന് പരിക്കേല്‍പ്പിക്കാറുണ്ട്. ഇത്തരം റിസ്‌കുള്‍ എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

English summary
Sex can be sensitive or wild, depending on the fire and passion between the two. The lovemaking session can be erotic or slow. Sex is one of the physical activities which can give you pain, bruises, and love marks.
Story first published: Thursday, April 26, 2012, 13:06 [IST]

Get Notifications from Malayalam Indiansutras