•  

പെണ്ണും പെണ്ണും ഇഷ്ടപ്പെടുമ്പോള്‍

Lesbian
 
സ്ത്രീകള്‍ ലൈംഗികമായി പരസ്പരം ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം തെളിയിക്കുന്നു. സ്ത്രീകളില്‍ 50 പേര്‍ക്കും മറ്റൊരു സ്ത്രീയോട് അല്ലെങ്കില്‍ സ്ത്രീകളോട് ലൈംഗികമായി താല്‍പ്പര്യം തോന്നിയിട്ടുണ്ടാകുമെന്ന് ബോയ്‌സെ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി ഗവേഷകര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ പുരുഷന്മാരുടെ കാര്യം പരിഗണിക്കുമ്പോള്‍ ഇതു താരതമ്യേന കുറവാണ്. സ്ത്രീകളില്‍ 45 ശതമാനം പേരും ലൈംഗികമായ താല്‍പ്പര്യത്തോടെ മറ്റൊരു പെണ്ണിനെ ചുംബിച്ചിട്ടുണ്ടാകും. എന്നാല്‍ ഇത്തരം താല്‍പ്പര്യത്തോടെ മറ്റൊരു ആണിനെ നോക്കുന്ന പുരുഷന്മാര്‍ അഞ്ചുശതമാനത്തില്‍ താഴെയാണ്.

പലപ്പോഴും സ്ത്രീകളുടെ അമിത സൗഹൃദം ഇരുവരും തമ്മിലുള്ള വേലിക്കെട്ടുകള്‍ ഇല്ലാതാക്കുകയും പതുക്കെ പതുക്കെ ലൈംഗികആവശ്യങ്ങള്‍ പരസ്പര സഹകരണത്തോടെ നിറവേറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങും. ഇത്തരത്തില്‍ സൗഹൃദം പുലര്‍ത്തുന്നവര്‍ തമ്മില്‍ വല്ലാത്തൊരു മാനസിക അടുപ്പമാണ് ഉണ്ടാവുക.

താന്‍ പുരുഷന്റെ ലൈംഗിക ആവശ്യങ്ങള്‍ക്ക് യോജിച്ചവളല്ല എന്ന തോന്നലുള്ള പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വേഗം അടുക്കുന്നത്. വിദ്യാഭ്യാസത്തിനും ജോലി ആവശ്യത്തിനുമായി വീടുവിട്ടുനില്‍ക്കുന്ന പെണ്‍കുട്ടികളാണ് ഇത്തരം സ്വവര്‍ഗ്ഗ സ്‌നേഹത്തിന് എളുപ്പത്തില്‍ കീഴടങ്ങുന്നത്.

ലൈംഗികമായി കത്തിനില്‍ക്കുന്ന സമയത്ത് ഇത്തരം സൗഹൃദങ്ങളില്‍ പെട്ടുപോവുക സ്വാഭാവികമാണ്. എന്നാല്‍ അപൂര്‍വം ചിലര്‍ക്ക് ഈ സ്‌നേഹബന്ധത്തെ ഒഴിവാക്കാന്‍ കഴിയാതെ വരും. മറ്റു ചിലരിലാണെങ്കില്‍ ഇത് മാനസിക അസ്വസ്ഥത ഉണ്ടാക്കുന്ന തലത്തിലേക്ക് മാറുകയും ചെയ്യും.

English summary
If woman attracted to other woman, according to one survey, it is perfectly normal. Boise State University found that in a group of 484 heterosexual women, 60 per cent were sexually attracted to other women; 45 per cent had kissed a woman, and 50 pe rcent had
Story first published: Friday, May 11, 2012, 12:52 [IST]

Get Notifications from Malayalam Indiansutras