•  

സെക്‌സിനു മുമ്പ് രണ്ട് പെഗ് ആയാലോ?

Sex_Drinking
 
ദില്ലി: സെക്‌സിനു മുമ്പ് അല്‍പ്പം മദ്യം കഴിച്ചാലോ? പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഇടയില്‍ ഇത്തരമൊരു ശീലം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ലൈംഗികബന്ധത്തിനു മുമ്പ് അല്‍പ്പം ധൈര്യം കിട്ടാനാണ് ഈ വെള്ളമടിയെന്ന് ചിലര്‍ തുറന്നു സമ്മതിക്കുന്നു. പ്രധാനമായും സെക്‌സിന്റെ കാര്യത്തില്‍ അല്‍പ്പം ആത്മവിശ്വാസകുറവുള്ള സ്ത്രീകളാണ് ഇതിനു മുതിരുന്നത്. സര്‍വെയില്‍ 18നും50നും ഇടയില്‍ പ്രായമുള്ള 3000ഓളം സ്ത്രീകളാണ് പങ്കെടുത്തത്.

ഇതില്‍ ചിലരുടെ ആദ്യ ലൈംഗികബന്ധമായിരുന്നെങ്കില്‍ മറ്റു ചിലര്‍ക്ക് തലേ ദിവസം ആരുടെ കൂടെ കിടന്നുറങ്ങിയെന്നു പോലും ഓര്‍മയുണ്ടായിരുന്നില്ല. അപൂര്‍വം ചിലര്‍ മദ്യം കഴിക്കുന്നത് ഡയറ്റിങിനുവേണ്ടിയാണെന്ന് അഭിപ്രായപ്പെട്ടു. ചിലരുടെ അഭിപ്രായത്തില്‍ മദ്യം ആവേശം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ചെറിയ നാണവും കോംപ്ലക്‌സുകളും ഇതോടെ മാറി കിട്ടും.

പങ്കാളിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ സ്‌നേഹപ്രകടനം നടത്താന്‍ ഇതോടെ യാതൊരു പ്രയാസവുമുണ്ടാവില്ല. പക്ഷേ, ഇത്തരത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറച്ചുദിവസം കഴിഞ്ഞാല്‍ മടുക്കുമെന്ന് ചില സ്ത്രീകള്‍ പറയുന്നു.

ചിലര്‍ക്കാണെങ്കില്‍ രാത്രി ഇതില്ലാതെ കഴിയില്ലെന്ന അവസ്ഥയുമാകും. മറ്റു ചിലര്‍ രണ്ടു പെഗ്ഗിനു പകരം നാലും അഞ്ചും പെഗ്ഗിലേക്ക് നീങ്ങും. സ്വാഭാവികമായും അവര്‍ക്ക് സെക്‌സ് ആസ്വദിക്കാന്‍ കഴിയാതെ വരും. ചുരുക്കത്തില്‍ സെക്‌സിനുവേണ്ടി മദ്യപിച്ചുതുടങ്ങിയവര്‍ക്ക് അതിന്റെ ത്രില്‍ അറിയാന്‍ കഴിയാതെ വരും.

English summary
Why woman drinking alcohol before sex. Is a moderate quantity of alcohol will reduce anxiety and let people release their inhibitions?
 
Story first published: Wednesday, May 16, 2012, 16:00 [IST]

Get Notifications from Malayalam Indiansutras