പ്രസവശേഷം മാനസികമായും ശാരീരികമായും സ്ത്രീകള്‍ക്ക് പല മാറ്റങ്ങളും വരും. ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രസവശേഷം സ്ത്രീക്ക് അനുഭവപ്പെടാറുണ്ട്. കുഞ്ഞിനെക്കുറിച്ചുള്ള കരുതലും ചിന്തയും പല സ്ത്രീകളുടേയും സെക്‌സ് താല്‍പര്യം കുറയ്ക്കും. പോരാത്തതിന് ശാരീരിക പ്രശ്‌നങ്ങളും.
പ്രസവശേഷം സ്ത്രീയുടെ സെക്‌സ് താല്‍പര്യങ്ങള്‍ തിരികെ കൊണ്ടുവരാനും ലൈംഗികജീവിതം പഴയ പടിയാക്കാനും പുരുഷന് പല കാര്യങ്ങളും ചെയ്യാനാകും.
നല്ല സെക്‌സിന് പരസ്പര ആശയവിനിമയവും പ്രധാനം. സെക്‌സില്‍ താല്‍പര്യമില്ലാത്തതില്‍ സ്ത്രീയെ കുറ്റപ്പെടുത്താതെ പ്രശ്‌നങ്ങള്‍ തുറന്നു സംസാരിച്ച് പരിഹാരം കണ്ടെത്താം. മാനസികമായ അടുപ്പം ശാരീരിക അടുപ്പത്തിനും പ്രധാനമാണ്.
പ്രസവശേഷം തടി കൂടുതന്നതും ശരീരഭംഗി നഷ്ടപ്പെടുത്തുന്നതും പല സ്ത്രീകളുടേയും സെക്‌സ് ജീവിതത്തിന് തടസമായി നില്‍ക്കാറുണ്ട്. സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാബോധവും ഭര്‍ത്താവിന് തന്നോടു താല്‍പര്യം കുറയുമോയെന്ന തോന്നലും സെക്‌സ് ജീവിതത്തില്‍ തടസം വരുത്തും. ഇത്തരം ഭയാശങ്കകള്‍ സ്‌നേഹത്തിലൂടെയും കരുതലിലൂടെയും പുരുഷന് മാറ്റിയെടുക്കാവുന്നതേയുള്ളൂ.
കുഞ്ഞിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പുരുഷന്‍ കൂടി തയ്യാറാകുക. ഇത് മാനസികമായും ശാരീരികമായും സ്ത്രീക്ക് ആശ്വാസം നല്‍കും. ഇത്തരം പ്രവൃത്തികള്‍ സെക്‌സ് ജീവിതത്തെ ഒരു പരിധി വരെ സഹായിക്കുകയും ചെയ്യും.
ശാരീരികമായ അസ്വസ്ഥതകള്‍ പലപ്പോഴും സെക്‌സ് ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇത്തരം ശാരീരിക അസ്വസ്ഥതകളുടെ കാരണങ്ങള്‍ ചോദിച്ചു മനസിലാക്കുക. വേണമെങ്കില്‍ ഇതിന് വൈദ്യസഹായവും തേടാം.