•  

സെക്സും കിടപ്പ്മുറിയും

Sex Bedroom
 
സെക്‌സ് കൂടുതല്‍ ഹൃദ്യമാക്കുന്നതില്‍ കിടപ്പുമുറിക്കും ചെറുതല്ലാത്തൊരു പങ്കുണ്ടെന്ന് പറഞ്ഞാല്‍ ചിലരെങ്കിലും നെറ്റി ചുളിക്കും.

സ്വകാര്യത: തീര്‍ത്തും സ്വകാര്യമല്ലാത്ത ഒരു ചുറ്റുപ്പാട് ലൈംഗിക ബന്ധത്തിന്റെ മാധുര്യം കുറയ്ക്കുമെന്ന കാര്യത്തില്‍ ഒരുസംശയവുമില്ല. അതുകൊണ്ടു തന്നെ സെക്‌സിനു തിരഞ്ഞെടുക്കുന്ന സ്ഥലവും സമയവും പ്രത്യേകം ആലോചിച്ചുറപ്പിച്ചതായിരുന്നാല്‍ ഏറെ നന്ന്.

അല്‍പ്പം പരിമളം ആവാം: കിടപ്പുമുറിയില്‍ മുല്ലപ്പൂ വിതറുന്ന പതിവുണ്ട്. അതെന്തിനുവേണ്ടിയാണെന്ന് ആലോചിച്ചിട്ടുണ്ടോ? ചില പ്രത്യേക ഗന്ധങ്ങള്‍ക്ക് സെക്‌സിനെ ഉത്തേജിപ്പിക്കാനുള്ള അപാരമായ കഴിവുണ്ട്. ഇത്തരം പരിമളങ്ങള്‍ തിരിച്ചറിഞ്ഞ് മുറിയില്‍ പ്രയോഗിക്കുന്നത് നല്ലതാണ്.

തിരക്കുപിടിക്കരുത്: സെക്‌സിനൊരുങ്ങുമ്പോള്‍ ഇഷ്ടംപോലെ സമയമുണ്ടെന്ന തോന്നല്‍ വേണം. പത്തുമിനിറ്റിനുള്ളില്‍ കാര്യങ്ങള്‍ തീര്‍ക്കണം എന്ന മട്ടിലുള്ള മുറി സൗകര്യങ്ങള്‍ പോരായെന്ന് ചുരുക്കം.

അരണ്ട വെളിച്ചം: ചിലര്‍ക്ക് വെളിച്ചം കണ്ടാല്‍ നാണമാണ്. പക്ഷേ, സെക്‌സിലേര്‍പ്പെടുന്ന മുറിയില്‍ അരണ്ട വെളിച്ചമുണ്ടെങ്കില്‍ അത് വൈകാരിക തീവ്രത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഫോണ്‍ ഓഫ് ചെയ്യൂ: സെക്‌സിനിടെ ഫോണ്‍, ടിവി, കംപ്യൂട്ടര്‍ ഇതെല്ലാം ശ്രദ്ധിയ്ക്കാന്‍ പോകരുത്. ഇതെല്ലാം ഓഫ് ചെയ്യണം. ലാന്‍ഡ് ഫോണിന്റെ റിങ് ടോണ്‍ കുറച്ചുവെയ്ക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെയും ചെയ്യാം.

English summary
If you want better sex more often you need to give your bedroom a sex makeover. Follow these five simple steps and you can sass up your sex life today
Story first published: Monday, June 25, 2012, 16:37 [IST]

Get Notifications from Malayalam Indiansutras