•  

ക്ഷീണം തോന്നുന്നോ? സെക്‌സിലേര്‍പ്പെടൂ

Sex Energy
 
ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്ന പ്രവര്‍ത്തി ഏതാണെന്ന കാര്യത്തെ കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? മുപ്പതുലക്ഷത്തോളം പേരില്‍ നടത്തിയ സര്‍വെ ഉറപ്പിച്ചുപറയുന്നു. സെക്‌സ് തന്നെയാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആനന്ദം തരുന്നത്.
ഏതാണ് ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും ക്രിസ്തുമസ് ദിവസമാണെന്ന ഉത്തരമാണ് നല്‍കിയത്.

സെക്‌സ് എന്ന മാനസികവും ശാരീരികവുമായ ഉണര്‍വാണ്. മനസ്സിനെയും ശരീരത്തെയും ഒരേ പോലെ ഉണര്‍ത്താന്‍ സാധിക്കുന്നതോടെ പുതിയ ഉയര്‍ത്തെഴുന്നേല്‍പ്പ് തന്നെയാണ് സാധ്യമാകുന്നത്. കൂടാതെ ശരീരത്തിന്റെ ഭാരം നിയന്ത്രിച്ചു നിര്‍ത്താന്‍ സെക്‌സ് സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അധികപേര്‍ക്കും എല്ലാ ദിവസവും വ്യായാമം ചെയ്യാന്‍ കഴിയണമെന്നില്ല. സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞാല്‍ അത് ഒന്നാന്തരം വ്യായാമമായാണ് പരിഗണിക്കുന്നത്. നല്ലതുപോലെ വ്യായാമം ചെയ്യുന്നത് ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ തിളങ്ങാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സെക്‌സിനുള്ള കഴിവ് അപാരമാണ്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗവും സെക്‌സ് തന്നെയാണ്. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഇതിനുള്ള പങ്ക് തള്ളികളയാന്‍ സാധിക്കില്ല.

സെക്‌സ് പലപ്പോഴും പങ്കാളിയുമായുള്ള ആത്മബന്ധം കൂടുതല്‍ ശക്തമാക്കും. പലപ്പോഴും വേദനകളുടെ ആധിക്യം കുറയ്ക്കാന്‍ സെക്‌സിനു സാധിക്കും. തലവേദനയോ പുറം വേദനയോ മറ്റും ഉള്ളപ്പോള്‍ സെക്‌സ് തന്നെയാണ് ഏറ്റവും നല്ല മരുന്ന്. പുരുഷന്മാര്‍ക്കുണ്ടാകുന്ന പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത സെക്‌സിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും.

English summary
The health benefits of sex extend well beyond the bedroom. Turns out sex is good for you in ways you may never have imagined.
Story first published: Sunday, June 24, 2012, 14:00 [IST]

Get Notifications from Malayalam Indiansutras