•  

സെക്‌സിനു മുമ്പ് മൂഡ് അറിയണം

Sex Mood
 
അധികസമയം സെക്‌സ് നടക്കാതെ പോകുന്നത് മൂഡില്ലാത്തതുകൊണ്ട്. ചിലരെങ്കിലും മൂഡില്ലാത്തതിന്റെ പേരില്‍ മാനസികമായ അകല്‍ച്ചയിലായിരിക്കുകയും ചെയ്യും. ദേഷ്യം പിടിച്ച് പിണങ്ങി നില്‍ക്കുന്ന ഒരാളെ സെക്‌സിനായി സമീപിച്ചാല്‍ എങ്ങനെയിരിക്കും? വീണ്ടും അടി തുടങ്ങും. രണ്ടു പേരും രണ്ടു വശം തിരിഞ്ഞുകിടക്കേണ്ടി വരും. ഒരു പക്ഷേ, സെക്‌സിലൂടെ അവളുടെ ദേഷ്യം തണുപ്പിക്കാനായിരിക്കും നിങ്ങള്‍ ശ്രമിക്കുന്നത്.

പക്ഷേ, ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് അവളുടെ ദേഷ്യം ശമിപ്പിക്കാനായിരിക്കണം. അല്ലാതെ ഏകപക്ഷീയമായ സെക്‌സിനുവേണ്ടി ശ്രമിക്കരുത്. ഒരു നല്ല കേള്‍വിക്കാരനായി അവള്‍ക്കു പറയാനുള്ളതെല്ലാം ഉള്‍കൊള്ളാന്‍ ശ്രമിക്കണം.

പങ്കാളി എന്തെങ്കിലും കാരണങ്ങളാല്‍ സങ്കടപ്പെട്ടിരിക്കുന്ന സമയത്ത് സെക്‌സിനു ശ്രമിക്കുന്നത് ബുദ്ധിയല്ല. ആദ്യം അവളുടെ തളര്‍ച്ചയ്ക്കുള്ള കാരണമെന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. അതിനായി ഒരു മാനസികമായി പിന്തുണ അവര്‍ക്കു നല്‍കണം. പക്ഷേ, ഇതെല്ലാം സെക്‌സിനുവേണ്ടിയാകരുത്. ചുരുക്കത്തില്‍ ഇത്തരം സമീപനങ്ങളില്‍ ആത്മാര്‍ത്ഥത വേണം.

അവള്‍ കൊച്ചുകുട്ടികളെ പോളെ കളിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന സമയത്തം അല്‍പ്പം സ്‌നേഹിക്കാനും തയ്യാറായ സമയത്ത് സെക്‌സുമായി ചെല്ലരുത്. ആ പുന്നാരങ്ങളെല്ലാം കഴിഞ്ഞതിനുശേഷം ഇരുവര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം സെക്‌സിനു മുതിര്‍ന്നാല്‍ മതി.

ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തി വിശ്രമിക്കുന്നവളുടെ അടുത്തും സെക്‌സിനായി ചെല്ലരുത്. ആവശ്യമായ വിശ്രമം ഉറപ്പാക്കിയതിനുശേഷം പങ്കാളിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം സെക്‌സിനു ശ്രമിക്കുക. ചുരുക്കത്തില്‍ ആഗ്രഹിക്കുമ്പോള്‍ സെക്‌സ് വേണമെന്ന പിടിവാശി ഉപേക്ഷിക്കാന്‍ ആണുങ്ങള്‍ തയ്യാറാകണം.

English summary
Mood swings is a common trouble for couples. Often couples end up in a bitter fight due to mood swings and change of emotions. What happens when you approach an angry woman?
Story first published: Thursday, June 28, 2012, 16:01 [IST]

Get Notifications from Malayalam Indiansutras