ശാരീരിക പ്രശ്‌നങ്ങളെന്നത് ഇത് ചിലപ്പോള്‍ മൂത്രാശയ സഞ്ചിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടാകാം. ചിലപ്പോള്‍ എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ്, പെല്‍വിക് സര്‍ജറി തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടുമാകാം. ഇവയല്ലാത്ത ചില കാരണങ്ങളുമുണ്ട്.
ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ചില സ്ത്രീകളില്‍ സെക്‌സ് വേദനിപ്പിക്കുന്നതാക്കുന്നുണ്ട്. ഇവ വജൈനയിലെ ലൂബ്രിക്കേഷന്‍ കുറയ്ക്കുന്നു. ഈസ്ട്രജന്‍ തോത് കുറഞ്ഞ ചില ഗുളികകളും ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്ന ഒരു തരം പ്രൊജസ്‌ട്രോണുമാണ് ഇതിന് കാരണമാകുന്നത്. തീരെ ചെറുപ്പം സ്ത്രീകളില്‍ പോലും സെക്‌സ് താല്‍പര്യം കുറയ്ക്കാനും സെക്‌സ് വേദനിപ്പിക്കാനും ഇത്തരം ഗുളികകള്‍ ഇടയാക്കും.
സെര്‍വിക്കല്‍, വജൈനല്‍ക്യാന്‍സര്‍ ചികിത്സക്കു വിധേയമായിട്ടുള്ള ചില സ്ത്രീകള്‍ക്കും സെക്‌സ് വേദനിപ്പിക്കുന്നതാകാറുണ്ട്. സര്‍ജറിയും റേഡിയേഷനും രോഗത്തിനുള്ള മരുന്നുകളും ലൂബ്രിക്കേഷന്‍ കുറയ്ക്കുന്നു. വജൈനയെ കാഠിന്യമുള്ളതാക്കുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയുന്നതു കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്.
ഹോര്‍മോണ്‍ ചികിത്സയും ഇത്തരം കേസുകളില്‍ ചെയ്യാനാകില്ല. കാരണം ഇത് ചിലപ്പോള്‍ ക്യാന്‍സര്‍ സെല്ലുകള്‍ വീണ്ടും വളരുന്നതിന് ഇടയാക്കും.
എന്നാല്‍ അപൂര്‍വം ചില സ്ത്രീകളില്‍ മാത്രമേ ഗര്‍ഭനിരോധന ഗുളിക ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുള്ളൂ. ഇത്തരം പ്രശ്‌നമുള്ളവര്‍ ഡോക്ടറെ കണ്ട് ഹോര്‍മോണ്‍ അളവ് വ്യത്യാസപ്പെട്ട മറ്റു ഗുളികകള്‍ കഴിച്ചാല്‍ പരിഹാരമുണ്ടാക്കാവുന്നതേയുള്ളൂ.