•  

സെക്‌സും ഒരു ഡ്രൈവിങ് തന്നെയാണ്

Sex  Driving
 
സെക്‌സും ഡ്രൈവിങും തമ്മില്‍ ഏറെ സാമ്യമുണ്ടെന്ന ചൊല്ലിന് ഏറെ കാലം പഴക്കമുണ്ട്. മികച്ച സൈക്ലിങും ഡ്രൈവിങും എങ്ങനെയാണ് സാധ്യമാകുന്നത് അതുപോലെയാണ് തന്നെയാണ് മികച്ച സെക്‌സും.

സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുമ്പോള്‍ വീഴും മുറിവും പറ്റും ചിലപ്പോള്‍ എവിടെയെങ്കിലും ചെന്ന് ഇടിക്കും. ഇതുപോലെ തന്നെയാണ് സെക്‌സും തുടക്കത്തില്‍ ചില തിരിച്ചടികള്‍ ഉണ്ടാകും. പക്ഷേ, കുറച്ചുകാലത്തെ പരിചയം കൊണ്ട് എങ്ങനെയാണ് നിങ്ങള്‍ക്ക് നല്ലതുപോലെ സൈക്കിള്‍ ചവിട്ടാന്‍ കഴിയുന്നത് അല്ലെങ്കില്‍ കാറോടിക്കാന്‍ കഴിയുന്നത് അതുപോലെ തുടക്കത്തിലെ കല്ലുകടി മാറികഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നല്ലതുപോലെ സെക്‌സ് ആസ്വദിക്കാന്‍ സാധിക്കും. മറ്റു ചില സാമ്യങ്ങള്‍ പരിശോധിക്കാം.

വാഹനമോടിക്കുമ്പോള്‍ എങ്ങനെയാണ് അപകടമുണ്ടാക്കുന്നത്. തീര്‍ച്ചയായും വെപ്രാളം പിടിച്ച്, ധൃതി കൂട്ടി വണ്ടിയോടിക്കുമ്പോഴാണ്. അതു പോലെ സെക്‌സ് നിരാശപ്പെടുത്തുന്നതും ഈ രീതിയില്‍ തിടുക്കം കൂട്ടുമ്പോഴാണ്.

നിങ്ങള്‍ തനിച്ചാണ് വണ്ടിയോടിക്കുന്നതെങ്കില്‍ നിങ്ങളുടെ ഇഷ്ടത്തിനോടിക്കാം. പാട്ടുകേട്ടും അല്ലാതെയും വേഗതയിലും വേഗത കുറച്ചും ഇഷ്ടം പോലെ ഓടിക്കാം. എന്നാല്‍ ഒരു കൂട്ടുകാരന്‍ കൂടി വണ്ടിയിലുണ്ടെങ്കിലോ അയാളുടെ താല്‍പ്പര്യം കൂടി പരിഗണിക്കണം. തീര്‍ച്ചയായും സെക്‌സ് ആസ്വാദ്യകരമാകണമെങ്കില്‍ പങ്കാളിയുടെ താല്‍പ്പര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്‌

റോഡരികില്‍ ധാരാളം സൈന്‍ ബോര്‍ഡുകള്‍ കാണും . വേഗത കുറയ്ക്കണം, ഓവര്‍ടേക്ക് ചെയ്യരുത്..ഇതുപോലെ സെക്‌സ് എന്നത് നേര്‍ രേഖയിലൂടെയുള്ള ഒരു ഡ്രൈവിങ് അല്ല. സിഗ്നലും സൈന്‍ ബോര്‍ഡും നോക്കാതെ വണ്ടിയോടിച്ചാല്‍ അപകടം വരും. അതുപോലെ സെക്‌സിലെ ഓരോ ഘട്ടത്തെയും പരിഗണിച്ച് ശ്രദ്ധാപൂര്‍വം വേണം മുന്നോട്ടുനീങ്ങാന്‍.

English summary
I’ve often heard sex compared to riding a bike, but what about driving a car? Ever considered how sex is like driving a car? Well, after reading this, you surely will!

Get Notifications from Malayalam Indiansutras