മൊബൈല്‍ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. പലര്‍ക്കും ഈ ഉപകരണമില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയാണുള്ളത്. സെക്‌സിനിടെ കോള്‍ വന്നാല്‍ എന്തു ചെയ്യും? പല ഓഫിസുകളിലും കോള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുന്നത് വലിയ കുറ്റമായി പരിഗണിക്കപ്പെടുന്നുണ്ട്. സെക്‌സിനൊരുങ്ങുമ്പോള്‍ പലരും മൊബൈല്‍ ഫോണ്‍ ഓഫാക്കുകയോ സൈലന്റ് മോഡിലേക്ക് മാറ്റുകയും ചെയ്യും. എന്നാല്‍ എപ്പോഴും കോളുകള്‍ സ്വീകരിക്കേണ്ട ചുമതലയുള്ള ഒരാളാണെങ്കില്‍ എന്തു ചെയ്യും?
ഇക്കാര്യത്തില്‍ ബ്രിട്ടനിലെ സ്ത്രീകളെ കണ്ടുപഠിയ്ക്കുന്നതാണ് നല്ലത്. അവിടത്തെ സ്ത്രീകളില്‍ 35 ശതമാനം പേരും സെക്‌സിനിടെ വരുന്ന കോളുകള്‍ സ്വീകരിക്കുകയും അതിനു മറുപടി പറയുകയും ചെയ്യും. പ്രായപൂര്‍ത്തിയായ 2000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ നിന്നും രസകരമായ ഒട്ടേറെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവാഹം നടന്നുകൊണ്ടിരിക്കെ ഫോണ്‍ വരുന്നത് സന്തോഷകരമായ കാര്യമാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 60 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഫോണെടുക്കുന്നതിനോട് ഭൂരിഭാഗം പേര്‍ക്കും വിയോജിപ്പാണ്.
പത്തുപേരില്‍ എട്ടുപേരും ഫോണ്‍ സദാസമയം കൂടെ കൊണ്ടു നടക്കുന്നവരും ഓഫാക്കത്തവരുമാണ്. 20 ശതമാനം പേര്‍ വിശ്രമ, വിനോദവേളകളില്‍ ഫോണ്‍ ഓഫാക്കുകയോ സൈലന്റ് മോഡിലേക്ക് മാറ്റുകയോ ചെയ്യും.