•  

കിടപ്പറ സ്വര്‍ഗമാകും; ലൈംഗിക ശേഷി കൂടും, ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ, ഒപ്പം ഇക്കാര്യവും

നല്ല ആരോഗ്യമുള്ള വ്യക്തികളുടെ ലക്ഷണങ്ങളിലൊന്നാണ് കരുത്തുള്ള ലൈംഗിക ശേഷി. മനസിലും ശരീരത്തിനും ആരോഗ്യമുണ്ടെങ്കിലേ ശരിക്കും ലൈംഗിക ജീവിതം ആസ്വദിക്കാന്‍ സാധിക്കൂ. ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനൊപ്പം വളരെ പ്രധാനപ്പെട്ടതാണ് വ്യായാമം. ആരോഗ്യമില്ലെങ്കില്‍ കിടപ്പറയില്‍ സന്തോഷം ലഭിക്കില്ല. പങ്കാളിയെ സന്തോഷിപ്പിക്കാനും സാധിക്കില്ല. പല ദാമ്പത്യങ്ങളും പരാജയപ്പെടുന്നതിന് കാരണവും ഇതുതന്നെ.

ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടേണ്ടത് ആവശ്യമാണ്. ഹോര്‍മോണ്‍ ഉല്‍പ്പാദനവും കൃത്യമായി നടക്കണം. ഭക്ഷണ ക്രമീകരണം ഇതില്‍ നിര്‍ബന്ധമാണ്. നല്ല ഭക്ഷണം എന്ന് കരുതി വാരിക്കോരി കഴിക്കുകയല്ല വേണ്ടത്. കൃത്യമായ അളവില്‍ പതിവായി കഴിക്കുന്നതാണ് നല്ല രീതി. മതിയായ ഉറക്കം നിര്‍ബന്ധമാണ്. മാത്രമല്ല, പ്രമേഹം ഇല്ലാതിരിക്കാനും ശ്രദ്ധിക്കണം.

sex power-
 

ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷ്യപദാര്‍ഥങ്ങള്‍ താഴെ കൊടുക്കുന്നു. അസുഖമോ, ശാരീരിക പ്രയാസങ്ങളോ നേരിടുന്നവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമാണ് മുന്നോട്ട് പോകേണ്ടത് എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

ചാളയും അയലയും പോലുള്ള മത്സ്യങ്ങള്‍: ഇവയില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കൂട്ടാനും സഹായിക്കും.

വാള്‍നട്ട്, ബദാം, മത്തങ്ങ വിത്തുകള്‍: ഈ നട്‌സുകളില്‍ സിങ്ക്, മഗ്‌നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉത്പാദനത്തെ സഹായിക്കുകയും ബീജത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഈത്തപ്പഴം, അവക്കാഡോ: വിറ്റാമിന്‍ ബി6, ഫോളിക് ആസിഡ്, സിങ്ക് തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് ഈന്തപ്പഴം. ഇത് ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അവക്കാഡോയില്‍ വൈറ്റമിന്‍ ബി6, ഫോളിക് ആസിഡ് എന്നിവ ധാരാളമുണ്ട്. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തുകയും ചെയ്യും.

തണ്ണിമത്തന്‍: ഇതിലടങ്ങിയിട്ടുള്ള 'സിട്രുലൈന്‍' എന്ന സംയുക്തം രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ഉദ്ധാരണശേഷി മെച്ചപ്പെടുത്താന്‍ ഉപകരിക്കും.

വാഴപ്പഴം: പൊട്ടാസ്യം, വിറ്റാമിന്‍ ആ6 എന്നിവ ഊര്‍ജ്ജവും ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനവും പ്രോത്സാഹിപ്പിക്കുന്നു.

മുട്ട: പ്രോട്ടീന്‍, വിറ്റാമിന്‍ ബി6, ബി5 എന്നിവയുടെ നല്ലൊരു ഉറവിടമാണ് മുട്ട. ഇത് ഹോര്‍മോണ്‍ ഉത്പാദനത്തെ സഹായിക്കുന്നു.

ചീര, ഇലക്കറികള്‍: ഇവയില്‍ ഫോളിക് ആസിഡ്, മഗ്‌നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും.

നെല്ലിക്ക: നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ലൈംഗികബന്ധത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു.

പതിവായ വ്യായാമം ആവശ്യമാണ്. മാനസിക പിരിമുറുക്കം ലൈംഗിക താല്പര്യത്തെ പ്രതികൂലമായി ബാധിക്കാം. യോഗ, ധ്യാനം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. മദ്യപാനവും പുകവലിയും ലൈംഗിക ശേഷിയെ ദോഷകരമായി ബാധിക്കും. മതിയായ ഉറക്കം വേണം. ശരീരത്തില്‍ ജലാംശം ആവശ്യത്തിന് ഉണ്ടായിരിക്കണം.

English summary
Bedroom Will Become Heaven; Sexual Ability Will Increase, Get Used To These Foods
Story first published: Wednesday, August 20, 2025, 14:46 [IST]

Get Notifications from Malayalam Indiansutras