പെണ്‍കുട്ടികളുമായി സൗഹൃദ ബന്ധം സ്ഥാപിക്കുന്നതില്‍ മിടുക്കന്മാരായ പലരേയും നമുക്ക് ചുറ്റും കാണാന്‍ സാധിച്ചേക്കും. എന്നാല്‍ ചിലർക്കും പെണ്‍കുട്ടികളുമായി മാത്രമല്ല, ആണ്‍കുട്ടികളോട് പോലും ഊഷ്മളമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കില്ല. യഥാർത്ഥത്തില്‍ സൗഹൃദ ബന്ധം സ്ഥാപിക്കുകയും അത് നിലനിർത്തുകയും ചെയ്യുക എന്നുള്ളത് ഒരു കലയാണ്. ഇവിടെ ഇതാ പെണ്‍കുട്ടികളുടെ മനസ്സിലേക്ക് കടന്ന് ചെല്ലാനുള്ള ഏതാനും ടിപ്സുകള്‍ നല്‍കുകയാണ്
ലിപ് ലോക്ക് അടിക്കുന്നവരാണോ? സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും: പങ്കാളിയോട് പറയേണ്ടത്
പുഞ്ചിരിയോടെ തുടങ്ങുക
ഒരു ചെറു പുഞ്ചിരി, നിങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ ഏറ്റവും മികച്ച മാർഗമാണ്. ഗവേഷണങ്ങൾ കാണിക്കുന്നത്, പുഞ്ചിരി നിങ്ങളെ കൂടുതൽ ആകർഷകവും വിശ്വസനീയവും ബുദ്ധിമാനും ആക്കുന്നു എന്നാണ്.

കണ്ണുകളിൽ നോക്കി സംസാരിക്കുക
സംഭാഷണത്തിനിടയിൽ ആ വ്യക്തിയുമായി കണ്ണുകളിൽ നോക്കി സംസാരിക്കുക. വ്യതിചലനങ്ങൾ മാറ്റിവെച്ച് അവർ പറയുന്നതില്‍ പൂർണ ശ്രദ്ധ നൽകുക.
ഹാസ്യം
നർമ്മത്തില്‍ പൊതിഞ്ഞ സംസാരം ഐസ് ബ്രേക്ക് ചെയ്യാനും ബന്ധം സൃഷ്ടിക്കാനും സഹായിക്കും. കാലക്രമേണ, ഇവയെ ഇൻസൈഡ് ജോക്കുകളാക്കി മാറ്റാം.
പൊതു താൽപ്പര്യങ്ങൾ കണ്ടെത്തുക
സുഹൃത്തുമായുള്ള പൊതു താൽപ്പര്യങ്ങൾ, ഹോബികൾ, അനുഭവങ്ങൾ എന്നിവ കണ്ടെത്തി പൊതുവായ ചർച്ചാ ഇടങ്ങള്‍ സ്ഥാപിക്കുകയും ബന്ധം വികസിപ്പിക്കുകയും ചെയ്യുക.
പ്രശംസിക്കു
സംസാരിക്കുന്ന വ്യക്തിയോടുള്ള താൽപ്പര്യം കാണിക്കുന്നതിനും അവരെ സന്തോഷിപ്പിക്കുന്നതിനും പ്രശംസകൾ സഹായിക്കും. അതായത് അവരുടെ വ്യക്തിത്വം, ശീലങ്ങൾ, രൂപം അല്ലെങ്കിൽ നേട്ടങ്ങൾ എന്നിവയിൽ ആത്മാർത്ഥമായ പ്രശംസ നൽകുക. പൊതുവായ കാര്യങ്ങളേക്കാള്‍ അവരുടെ യൂണിക് കാര്യങ്ങൾ പ്രശംസിക്കുക.
നല്ല ശ്രോതാവായിരിക്കുക
സുഹൃത്ത് പറയുന്നത് നല്ല രീതിയില്‍ ശ്രദ്ധിക്കുക. തുടർച്ചയായ ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ശ്രദ്ധിക്കുകയും ചെയ്യുക.
ആത്മവിശ്വാസം പ്രകടിപ്പിക്കുക
ആത്മവിശ്വാസം ആകർഷകമായ കാര്യമാണ്. എന്നാല്‍ അതില്‍ ഒരു ബാലന്‍സ് കണ്ടെത്തണം. അല്ലെങ്കില്‍ അധിക ആത്മവിശ്വാസം അഹങ്കാരമായി തോന്നാം
ബോഡി ലാംഗ്വേജ് ഓപ്പൺ ആക്കുക
ബോഡി ലാംഗ്വേജ് ഓപ്പണും അപ്രോച്ചബിളുമാക്കുക. എന്ത് പറയുന്നു എന്നതിനേക്കാൾ എങ്ങനെ പറയുന്നു എന്നത് പ്രധാനമാണ്. 2021-ലെ ഒരു പഠനം കണ്ണുകളിൽ നോക്കൽ, ചെറിയ പുഞ്ചിരി എന്നിവയെല്ലാം മനസ്സ് ആകർഷിക്കുന്നതില്‍ പ്രധാന കാര്യമാണ്.
ഫ്രണ്ട്ലി ചലഞ്ചുകളിൽ ഏർപ്പെടുക
ആ വ്യക്തിയെ ഫ്രണ്ട്ലി ചലഞ്ചുകളിലോ കോമ്പറ്റീഷനുകളിലോ ഏർപ്പെടുത്തി അവരുടെ താൽപ്പര്യം പിക്കപ്പ് ചെയ്യുക.
ലൈറ്റായി ടച്ച് ചെയ്യുക
സംസാരത്തിലൂടെ തുടർച്ചയായ ബന്ധം സ്ഥാപിച്ചതിന് ശേഷം ആ വ്യക്തിയുടെ കൈ അല്ലെങ്കിൽ തോളില്‍ ടച്ച് ചെയ്തൊക്കെ സംസാരം തുടരാം. എന്നാൽ അതേസമയം തന്നെ ഇതൊന്നും അവർക്ക് ബുദ്ധിമുട്ട് ആകാതാരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ കൺസന്റ് ഇല്ലാതെ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുക.
കളിയാക്കാം
തമാശ രൂപേണെ കളിയാക്കുകും ചെറിയ രീതിയില്‍ ദേഷ്യം പിടിപ്പിക്കുകയുമൊക്കെ ചെയ്യാം. പക്ഷെ ഇതൊന്നും വലിയ രീതിയിലേക്ക് പോയി അവരെ വിഷമിപ്പിക്കുന്ന തരത്തിലാകുന്ന രീതിയിലാകരുത്.
നിങ്ങള്‍ ആയിരിക്കുക
സംസാരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളായി തന്നെ ആയിരിക്കാന്‍ ശ്രമിക്കുക. അതായത് കൂടുതല്‍ ആകർഷിക്കുമെന്ന് കരുതി ചിലർ മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കുന്നു. ഒരു പരിധി കഴിഞ്ഞാല്‍ ഇത് സ്വാഭാവികമായും പരിചയപ്പെടാം.
തുടർച്ചയായ കോണ്‍ടാക്ടുള്‍
അതായത് മറുവശത്ത് നില്‍ക്കുന്ന വ്യക്തിയോടുള്ല ബന്ധം തുടർച്ചയായി നിലനിർത്തുകയും അവർക്കും പറയാനും സംസാരിക്കാനും ഉള്ളതിന് പ്രത്യേക സമയം കണ്ടെത്തുക. നിങ്ങള്‍ അവർക്ക് സമയം നല്‍കുന്നുവെന്ന ബോധ്യം ഉണ്ടാക്കിക്കുക.
ബഹുമാനം
ഏറ്റവും പ്രധാനമായും സുഹൃത്തിനെ ബഹുമാനിക്കുക എന്നുള്ളതാണ്. അധികാരം ഭാവം കാട്ടാനോ ടോക്സിക്കായി മാറാതിരിക്കാനോ പ്രത്യേകം ശ്രദ്ധിക്കുക.



Click it and Unblock the Notifications







