•  

ഉറയണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

പ്രിവന്റര്‍ ഡോട്ടഡ്
ഡോട്ടഡ് ഉറകള്‍ ഇപ്പോള്‍ തന്നെ വിപണിയില്‍ സുലഭമാണ്. സാമാന്യത്തിലധികം നേര്‍ത്ത ഇത്തരം ഉറകള്‍ കൂടുതല്‍ സുഖാനുഭവം നല്‍കുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ഉറയുടെ പുറംഭാഗത്തുളള ഡോട്ടുകള്‍, വേഴ്ചാവേളയില്‍ അധികാനുഭൂതി പ്രദാനം ചെയ്യുന്നു. യോനീനാളത്തില്‍ സംഭവിക്കുന്ന ഉരസലുകള്‍ കൂടുതല്‍ തീവ്രമാകുന്നതാണ് കാരണം.

ട്രോജന്‍ കോണ്ടം
ശീഘ്രസ്ഖലനത്തിന്റെ വൈഷമ്യം അനുഭവിക്കുന്നവര്‍ക്കും ആശ്രയിക്കാവുന്ന ഉറകളുണ്ട്. അവയാണ് ട്രോജന്‍ ഉറകള്‍. ലൈംഗിക വിപണിയിലെ ഏറ്റവും സുപ്രധാനമായ കണ്ടുപിടിത്തമെന്നാണ് ഈ ഉറയുടെ നിര്‍മ്മാണത്തെക്കുറിച്ച് അതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. ഉറയുടെ ഉളളിലുളള ലൂബ്രിക്കന്റ് പുരുഷ ലിംഗത്തെ അമിത ഘര്‍ഷണത്തില്‍ നിന്ന് തടയുകയും സ്ഖലനം വൈകിക്കുകയും ചെയ്യുന്നു. വേഴ്ചാസുഖം അറിയുന്നതില്‍ പുരുഷനെ ഇത്തരം ഉറകള്‍ എങ്ങനെ സഹായിക്കുമെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. എന്നാല്‍, സുഖവും അറിയണം, ശീഘ്രസ്ഖലനത്തെ തടയുകയും വേണമെന്നത് ഇക്കൂട്ടരെ സംബന്ധിച്ച് ഒരത്യാഗ്രഹമായതിനാല്‍ ഇത്തരം ഉറകളെ ശരണം പ്രാപിക്കുകയേ രക്ഷയുളളൂ.

ട്രോജന്‍ ട്വിസ്റ്റഡ് പ്ലെഷര്‍ കോണ്ടം
പ്രത്യേക തരത്തില്‍ നിര്‍മ്മിച്ച ഉറകളാണിവ. ഉറയുടെ മധ്യം മുതല്‍ അഗ്രം വരെ പ്രത്യേകതരത്തിലുളള വളവ് ഉണ്ട് എന്നതാണ് ഇവയുടെ പ്രത്യേകത. നാഡീമുനകളില്‍ കൂടുതല്‍ സംവേദനം ലഭിക്കുന്ന തരത്തിലാണ് ഈ പ്രത്യേക നിര്‍മ്മിതി സാധ്യമാക്കിയിരിക്കുന്നത്. പ്രവേശന വേളയില്‍ ഇരുപങ്കാളികള്‍ക്കും അധിക ഘര്‍ഷണം ഈ ഉറകള്‍ നല്‍കുന്നു. ലാറ്റക്സിന്റെ പ്രത്യേകതരം ചലനം വഴിയാണ് ഇത് സാധ്യമാകുന്നത്.

പ്ലഷര്‍ പ്ലസ്..
പഠനങ്ങള്‍ പറയുന്നത്, പ്ലഷര്‍ പ്ലസ് ഉറകളാണ് ലോകത്തിലെ നമ്പര്‍ വണ്‍ ഉറകളെന്നാണ്. ഉറ ധരിക്കുമ്പോള്‍ ശാരീരികാനുഭൂതി നഷ്ടപ്പെടുമെന്നതാണ് പുരുഷന്മാര്‍ പൊതുവേ ഉറ വിരോധികളാകാന്‍ കാരണം. എന്നാല്‍ ഇതിന് പ്രതിവിധിയുമായാണ് പ്ലഷര്‍ പ്ലസ് വിപണിയിലിറങ്ങിയത്. അനുഭൂതി നഷ്ടം പരിഹരിക്കാന്‍ ഉറകളുടെ അടിഭാഗത്ത് കൂടുതല്‍ ലാറ്റക്സ് ഉപയോഗിച്ചിട്ടുണ്ട്. ഉറ ഉപയോഗിച്ച് വേഴ്ച നടത്തുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പ്ലഷര്‍ പ്ലസ് പരിഹരിക്കുമെന്നാണ് അവകാശവാദം.

ഉറ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉദ്ധാരണം നഷ്ടപ്പെടാതിരിക്കാന്‍, മുട്ടുകളില്‍ നിന്ന് മുന്നോട്ടു വളഞ്ഞ് ഉറ ധരിക്കുക.

വേഴ്ചയ്ക്കിടയില്‍ ഉറ ധരിക്കാനെടുക്കുന്ന സമയം സ്ത്രീ പങ്കാളിക്കും അസഹ്യമായേക്കാം. ഉറ ധാരണത്തിനിടയില്‍ അവളെ ഉത്തേജിപ്പിക്കാനും സാവകാശം കണ്ടെത്തുക.

ഒന്നോ രണ്ടോ ഉറകള്‍ എപ്പോഴും കരുതുക. നിനച്ചിരിക്കാതെയൊരു അവസരം കിട്ടുമ്പോള്‍, അയ്യോ ഉറയില്ലല്ലോ എന്ന് നിരാശപ്പെടേണ്ടി വരരുത്.

മുന്‍ പേജില്‍
ഉറയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം..?

Story first published: Wednesday, August 6, 2008, 13:01 [IST]

Get Notifications from Malayalam Indiansutras